രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

അതിജീവിതയെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രണ്ടാം തവണയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സമയം നീട്ടീ ചോദിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി അടുത്ത ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും.
രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ രണ്ടാമത് ലൈംഗികപീഡന പരാതി കൊടുത്ത അതിജീവിതയാണ് ജാമ്യത്തിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ് അന്വേഷണ സംഘത്തെ സമീപിച്ചത്. തന്നെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് മറുപടി നല്‍കാന്‍ ഇനിയും സമയം വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയോട് ആവശ്യപ്പെട്ടത്. അതിജീവിത കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വാട്‌സാപ്പില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha





















