നിഷാം ബന്ധം: ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഡിജിപിയുടെ നിലപാടുകള്‍ക്ക് തിരിച്ചടി. ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സെക്യുരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. നിഷാമിന്റെ സാമ്പത്തിക സ്വാധീനത്തിന് ഡി.ജി.പി വഴങ്ങിയെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു. ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മുഴുവന്‍ ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. മുന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജേക്കബ് ജോബ്, തൃശൂര്‍ റേഞ്ച് ഐ.ജി സി.ജെ ജോസ്, പേരാമംഗലം സി.ഐ ബിജുകുമാര്‍ എന്നിവരടക്കം അടക്കം 11 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ 25നകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha