ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്; സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്കിലെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു

ബിജെപി എംപിയും കേരളത്തിലെ സിനിമാപ്രേക്ഷകരുടെ പ്രിയ താരവുമായ സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്കിലെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കെ നായനാരെക്കുറിച്ചാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതിയിരിക്കുന്നത്.
‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.’ നായനാരുടെ ഒരു വിഡിയോ പങ്കു വച്ചു കൊണ്ട് സുരേഷ് ഗോപി കുറിച്ചു. ബിജെപി എംപിയായ സുരേഷ് ഗോപി കമ്യൂണിസ്റ്റ് നേതാവായ നായനാരെ പ്രകീർത്തിച്ച് പോസ്റ്റിട്ടതോടെ ഇരു പാർട്ടികളുടെ അണികൾക്കിടയിലും പല തരത്തിലുള്ള സംശയങ്ങൾ ഉടലെടുത്തു. ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിമർശിക്കുകയാണ് സുരേഷ് ഗോപി ചെയ്തതെന്ന് ഒരു കൂട്ടം ആളുകൾ പറയുമ്പോൾ അതിനു അവരുടെ പാർട്ടിയുടെ മുൻ നേതാവിനെ പ്രകീർത്തിക്കണമായിരുന്നോ എന്ന് മറ്റൊരു കൂട്ടർ ചോദിക്കുന്നു ? എന്തായാലും പോസ്റ്റ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും കഴിയാതെ ആശയക്കുഴപ്പത്തിലായി എല്ലാ പാർട്ടിക്കാരും.
ഇ.കെ നായനാർ ഫോണിലൂടെ ആളുകളുമായി സംസാരിച്ച് അവരുടെ പരാതി പരിഹരിക്കുന്നതായിരുന്നു വിഡിയോ. നായനാർ വളരെ രസകരമായി തമാശകൾ പറഞ്ഞാണ് ആളുകളോട് ഇടപെടുന്നതും. അദ്ദേഹത്തിന്റെ ഇൗ സരസവും ലളിതവുമായ ഇടപെടൽ തന്നെയാകണം സുരേഷ് ഗോപിയെ ആകർഷിച്ചതും.
മുന്‍ മുഖ്യമന്ത്രി നായനാരുടെ വീഡിയോ പങ്കുവച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ഫേസ്ബുക്കിലാണ് പഴയൊരു വീഡിയോയുമായി സുരേഷ് ഗോപിയെത്തിയത്. 'ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപിയുടെ കമന്റ് തുടങ്ങുന്നത്.
എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തേ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ടുപോയത്, ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാന്നിദ്ധ്യം വളരെ ആവശ്യമായിരുന്നത്..' എന്നും സുരേഷ് ഗോപി കുറിച്ചു. മുഖ്യമന്ത്രിയായിരിക്കെ പൊതുജനങ്ങളില്‍ നിന്നും ഫോണില്‍ പരാതി കേള്‍ക്കുകയും മറുപടി കൊടുക്കുകയും ചെയ്യുന്ന നായനാരുടെ ചാനല്‍ വീഡിയോയാണ് ബി.ജെ.പി നേതാവുകൂടിയായ സുരേഷ് ഗോപി ഷെയര്‍ ചെയ്തത്.
https://www.facebook.com/Malayalivartha



























