സ്‌കൂള്‍ തുറക്കുന്നത് വൈകിയാലും ജൂണ്‍ ഒന്നുമുതല്‍ നമ്മുടെ മക്കള്‍ പഠിക്കും; വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്കായി പ്രത്യേക പഠനപരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി

കോവിഡ് 19 പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നത് വൈകിയാലും ജൂണ്‍ ഒന്നുമുതല്‍ വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്കായി പ്രത്യേക പഠനപരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി. ഇതിനായി വിക്ടേഴ്‌സ് ചാനല്‍ തങ്ങളുടെ ശൃംഖലയില്‍ ഉണ്ടെന്നു പ്രാദേശിക കേബിള്‍ ഓപറേറ്റര്മാരും ഡിറ്റിഎച് സേവന ദാതാക്കളും പ്രേത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പുറമെ വെബ്ബിലും മൊബൈലിലും ഈ സേവന ലഭ്യമാക്കുമെന്നും ഇത്തരത്തില്‍ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികള്‍ക്കായി സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാരണം മുടങ്ങിയ പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21നും 29നും ഇടക്ക് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും. പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























