Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വയനാടുകാരെ മുൾ മുനയിൽ നിർത്തിയ കോവിഡ് ഫലം ; മറ്റിടങ്ങളില്‍ പോയി തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണ് ഇതെന്ന് മുഖ്യമന്ത്രി

06 MAY 2020 07:20 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നുപേരും വയനാട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് മൂവര്‍ക്കും രോഗബാധയുണ്ടായത്. കഴിഞ്ഞദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യക്കും വാഹനത്തിലെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റിടങ്ങളില്‍ പോയി തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇവരെ ചികിൽസയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 7 ആയി. ഇതിൽ 3 പേർ രോഗമുക്തി നേടി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

ക്ലീനറുടെ സാംപിൾ ഫലം നെഗറ്റീവായപ്പോൾ ആ നാട് ഒന്നാശ്വസിച്ചു . പക്ഷെ തൊട്ടു പുറകെ വയനാടുകാരെ മുൾ മുനയിൽ നിർത്തി മകനു കോവിഡ് ബാധ എന്ന റിപ്പോർട്ട് പുറത്ത് വന്നു. ഈ സാഹചര്യത്തിൽ ക്ലീനറുടെ സാംപിൾ വീണ്ടും പരിശോധനയ്ക്കായി അയച്ചു.
കോവിഡ് മൂലമുണ്ടാകുന്ന കഷ്ട്ടങ്ങളിക്കാന് ഇതൊക്കെ വിരൽ ചുണ്ടുന്നത്ത് കൽപറ്റ ∙ ലോറി ഡ്രൈവറുടെ സാംപിൾ പോസിറ്റീവായെങ്കിലും ക്ലീനർക്ക് കോവിഡ് പിടിപെട്ടിരുന്നില്ല. ലോറി ഡ്രൈവർക്കൊപ്പം ചെന്നൈയിലെ കോയാമ്പേട് മാർക്കറ്റിലും മറ്റു പല സ്ഥലങ്ങളിലും ഈ വ്യക്തിയുമുണ്ടായിരുന്നു. ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായെങ്കിലും ഫലം നെഗറ്റീവായി.

പക്ഷേ, ഇദ്ദേഹത്തിന്റെ മകനു രോഗം പിടിപെടുകയും ചെയ്തു. ലോറി ഡ്രൈവറി്ൽനിന്നു വൈറസ് ക്ലീനറുടെ വസ്ത്രത്തിൽ ഉണ്ടായിരുന്നിരിക്കാമെന്നും അതുവഴി ക്ലീനറുടെ മകനു വൈറസ് ബാധയുണ്ടായെന്നതുമാണ് ഒരു നിഗമനം. സമ്പർക്കപ്പട്ടികയിലുള്ളവരുടെ വീടുകൾ തമ്മിൽ വലിയ അകലമില്ലെന്നതിനാൽ ഡ്രൈവറുടെ സമ്പർക്കത്തിൽനിന്നു രോഗം പകരാനുമിടയുണ്ട്. പക്ഷേ, ഇങ്ങനെയൊരു സാധ്യത വളരെ കുറവാണെന്നാണ് അധികൃതർ പറയുന്നത്.

 ലോറി ഡ്രൈവറുടെ മാതാവിന് കൂടുതലാളുകളുമായി സമ്പർക്കമുണ്ടായിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യ മാനന്തവാടിയിലെ പാൽസൊസൈറ്റിയിലും ആശുപത്രിയിലും പോയിട്ടുണ്ട്. ക്ലീനറുടെ മകൻ മാനന്തവാടിയിലെ ഹാർഡ്‌വെയർ ഷോപ്, ബാങ്കുകൾ, പെട്രോൾ പമ്പ്, എടപ്പടിയിലെ ബന്ധുഭവനം, കളിസ്ഥലം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു.

പൂർണമായ സമ്പർക്കപ്പട്ടിക അടുത്ത ദിവസം തന്നെ പുറത്തുവിടും. കോവിഡ് പ്രഭവകേന്ദ്രമായ കോയമ്പേട് മാർക്കറ്റിൽനിന്നെത്തിയിട്ടും ഡ്രൈവറുടെ സമ്പർക്കപ്പട്ടികയിലെ ആളുകൾ പുറത്തിറങ്ങുന്നതു തടയുന്നതിൽ ജില്ലാ ഭരണകൂടത്തിനു വീഴ്ച പറ്റിയെന്ന് ആരോപണമുയരുന്നുണ്ട്. എന്നാൽ, ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ച ശേഷം സമ്പർക്കപ്പട്ടികയിലെ എല്ലാവരും കർശന നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതർ വിശദീകരിക്കുന്നു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ വയനാട് ഓറഞ്ച് സോണിൽനിന്നു റെഡ് സോണിലേക്കു മാറുമോയെന്നും ആശങ്കയുണ്ട്.

വയനാട്ടിൽ കോവിഡ് രോഗികൾ വർധിച്ചത് അയയ്ക്കുന്ന സാംപിളുകളുടെ അളവ് കൂട്ടിയ ശേഷം. ശരാശരി 10 സാംപിളുകൾ മാത്രം അയച്ചുകൊണ്ടിരുന്ന ആദ്യഘട്ടത്തിൽ ഒന്നരമാസക്കാലയളവിൽ ആകെ 3 കോവിഡ് രോഗികളാണുണ്ടായത്. എന്നാൽ, ദിവസേന 150 സാംപിളുകൾ വീതം അയയ്ക്കാനാരംഭിച്ചപ്പോൾ ആഴ്ചകൾക്കുള്ളിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 32 ദിവസം ഒരു രോഗബാധ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ജില്ലയിൽ 4 ദിവസത്തിനുള്ളിൽ രോഗബാധയുണ്ടായത് 4 പേർക്ക്. ലോറിഡ്രൈവർമാർക്കിടയിലുൾപ്പെടെ സാംപിൾ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (13 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (33 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (40 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (48 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (11 hours ago)

Malayali Vartha Recommends