Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തുടയ്ക്കു താഴെ നിന്നും മാംസം മുറിച്ചു മാറ്റി എല്ല് ഒടിച്ചു മടക്കിയപ്പോഴും കൈ വിറച്ചില്ല ; പ്രതി ഇന്റർനെറ്റിൽ തിരഞ്ഞതും ക്രൂരത മാത്രം;ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

06 MAY 2020 09:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കൊല്ലം കൊട്ടിയത്തെ ബ്യൂട്ടിഷ്യൻ ട്രെയിനർ സുചിത്ര പിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.. കേരളം കണ്ട ക്രൂര കൊലപാതക പരമ്പരകളുടെ ചരിത്രത്തിൽ എഴുതി ചേർക്കാവുന്ന മറ്റൊരു അധ്യായമായി മാറുകയാണ് ബ്യൂട്ടിഷ്യൻ ട്രെയിനരുടെ കൊലപാതകം.

കേസിലെ പ്രതി പ്രശാന്തുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിലൂടെ മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച കൈക്കോട്ട് (തൂമ്പ) ഉൾപ്പെടെ നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന മണലി ശ്രീരാം സ്ട്രീറ്റിലെ വീട്ടിലും പരിസരത്തുമായിരുന്നു തെളിവെടുപ്പ്. ഇവിടെ വച്ചായിരുന്നു കൊലപാതകം നടന്നത്.

മാർച്ച് 20ന്, കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെ കൊലപ്പെടുത്തിയെന്നാണു പ്രതി നൽകിയിരിക്കുന്ന മൊഴി. തുടർന്നു കാലുകൾ മുറിച്ചുമാറ്റി തൊട്ടടുത്തുള്ള കാടുപിടിച്ച സ്ഥലത്തു കുഴിയെടുത്തു മൂടി. കുഴിയെടുക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കൈക്കോട്ട് പ്രതി താമസിച്ചിരുന്ന വീടിന്റെ 30 മീറ്റർ മാറി ഒഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തി. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ മുടി ഉൾപ്പെടെ കണ്ടെടുത്തു.

കാൽ മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തി ടെറസിൽനിന്ന്, മൃതദേഹം കുഴിച്ചിട്ടതിന്റെ പരിസരത്തേക്കു വലിച്ചെറിഞ്ഞതായാണു പ്രതിയുടെ മൊഴി. തുടയ്ക്കു താഴെ കാലുകളിൽനിന്നു മാംസം മുറിച്ചു മാറ്റി എല്ല് ഒടിച്ചു മടക്കുകയായിരുന്നു. ഇതിനായി ഉപയോഗിച്ച കത്തിക്കായി മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. ഇതിനായി വീണ്ടും പരിശോധന നടത്തും.

സുചിത്രയുടേതെന്നു സംശയിക്കുന്ന വള, മാല അടക്കമുള്ള ആഭരണങ്ങൾ പ്രതി താമസിച്ചിരുന്ന വീടിന്റെയും അയൽ വീടിന്റെയും മതിലിനിടയ്ക്കുള്ള വിടവിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. മൃതദേഹം പെട്രോൾ ഉപയോഗിച്ചു കത്തിക്കാൻ ശ്രമിച്ചതിന്റെ തെളിവും ലഭിച്ചു. കൃത്യത്തിനുശേഷം സുചിത്രയുടെ മൊബൈൽ ഫോൺ മണ്ണുത്തിയിൽ ഉപേക്ഷിച്ചതായാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.

ഇത് ഉപേക്ഷിക്കാൻ പോയ സമയം പ്രശാന്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതടക്കമുള്ള വിവരങ്ങളും ലഭിച്ചു. പ്രതി ഇന്റർനെറ്റിൽ കൊലപാതക രീതികൾ പരിശോധിച്ചതടക്കമുള്ള തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചതായാണു സൂചന. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങളും കൊലപാതകത്തിനു കാരണമായെന്നാണു പൊലീസിന്റെ വിലയിരുത്തൽ. മറ്റു കാരണങ്ങൾ ഉണ്ടോ എന്നതും അന്വേഷിക്കുന്നു.

മാ‍ർച്ച് 17നാണു സുചിത്ര കൊല്ലത്തുനിന്നു പാലക്കാട്ടേക്കു പുറപ്പെട്ടത്. പ്രതി പ്രശാന്തിന്റെ ഭാര്യയുടെ സുഹൃത്തു കൂടിയാണ് ഇവർ. സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ച പ്രധാന കാരണം. സുചിത്ര രണ്ടുതവണ വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ പ്രശാന്ത് പാലക്കാട്ടെ വാടക വീട്ടില്‍ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു. ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നത്.

ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അത് കൃത്യമായി പ്രതി പോലീസിനോട് പറയുന്നുമുണ്ട് അതായത് സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി.

എന്തായാലും ഇത്തരത്തില്‍ സുചിത്ര മഹാരാഷ്ട്രയിലേക്ക് ഫോണ്‍ ചെയ്തശേഷമാണ് വിഷം നല്‍കി കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഫോണ്‍ രേഖകളില്‍ മഹാരാഷ്ട്ര നമ്പര്‍ വന്നാല്‍ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സുചിത്രയുടെ ഫോണ്‍ ഏതോ വണ്ടിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫോണിനായുള്ള അന്വേഷണം തുടരുന്നു.

ഫോണ്‍ ലഭിച്ചാല്‍ മാത്രമേ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ശേഖരിക്കാന്‍ കഴിയൂ. രണ്ടേ മുക്കാല്‍ ലക്ഷംരൂപ സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്ന് വീടിനടുത്തുള്ള പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങി കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കാലുകള്‍ അറുത്ത് മാറ്റി സമീപത്തെ ചതുപ്പു നിലത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വീട്ടിനുള്ളില്‍ ചുവരുകള്‍ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാന്‍ പെയിന്റ് അടിച്ചു. സുചിത്ര മാര്‍ച്ച് 17നു നാട്ടില്‍ നിന്നു പോയതാണെന്നും 20നു ശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ നല്‍കിയ പരാതിയില്‍ കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാളുടെ മൊഴിയില്‍ വൈരുധ്യം കണ്ടു തുടങ്ങിയതോടെയാണു പ്രതിയുടെ വാടക വീടു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (8 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (28 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (35 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (43 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (59 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (11 hours ago)

Malayali Vartha Recommends