Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആശങ്കകൾ അകലുന്നു! ഒരുക്കങ്ങൾ പൂർണ്ണം... നാടണയാൻ പ്രവാസികൾ! കേരളത്തിലേക്ക് ഇന്ന് രണ്ടു വിമാനം; 1000 പേരുമായി മാലദ്വീപില്‍നിന്ന് നാളെ കപ്പല്‍, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ക്വാറെന്റെന്‍ വേണ്ട! കൂടുതൽ വിവരങ്ങൾ ഇങ്ങനെ....

07 MAY 2020 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

പ്രവാസികളെ ഇന്ത്യയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ''മിഷന്‍ വന്ദേ ഭാരത്'' ഇന്നുമുതല്‍. പ്രത്യേക വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പുതുക്കിയ സാഹചര്യത്തില്‍ രണ്ടു വിമാനങ്ങളാകും ഇന്നു കേരളത്തിലെത്തുക.

അബുദാബി-കൊച്ചി വിമാനം രാത്രി 9.40-നും ദുബായ്-കോഴിക്കോട് വിമാനം 9.50-നും എത്തുമെന്നാണു വിവരം. സൗദി-കരിപ്പുര്‍ വിമാനം നാളത്തേക്കും ദോഹ-കൊച്ചി വിമാനം ശനിയാഴ്ചത്തേക്കും മാറ്റി. വിമാനത്തിലെ ജീവനക്കാര്‍ക്കു പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കേണ്ടതിനാലാണു ഷെഡ്യൂളുകള്‍ മാറ്റുന്നതെന്നാണു വിവരം. കേരളത്തിലേക്ക് ഇന്ന് നാലു വിമാനങ്ങളാണു നേരത്തേ നിശ്ചയിച്ചിരുന്നത്.

ഓരോ വിമാനത്തിലും 200 യാത്രക്കാരെ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത് 160 ആക്കി കുറയ്ക്കുമെന്നു സൂചനയുണ്ട്. ശാരീരിക അകലമടക്കമുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിനാലാണ് ഇത്. യാത്രയ്ക്കു മുമ്ബ് കോവിഡ് പരിശോധന നടത്തുക പ്രായോഗികമല്ലെന്നും തെര്‍മല്‍ സ്‌ക്രീനിങ് മാത്രമേ ഉണ്ടാകൂ എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രോഗലക്ഷണമില്ലെന്ന് ഉറപ്പാക്കും. മാലദ്വീപില്‍നിന്നുള്ള 1000 പേരെ നാവികസേന ഞായറാഴ്ച കപ്പല്‍മാര്‍ഗം കൊച്ചിയില്‍ എത്തിക്കും. ജലാശ്വ, മാഗര്‍ എന്നീ കപ്പലുകള്‍ നാളെത്തന്നെ മാലദ്വീപില്‍നിന്നു യാത്രക്കാരുമായി പുറപ്പെടും. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാകും കപ്പല്‍യാത്ര.

വെദ്യപരിശോധനയ്ക്കുള്ള സംവിധാനങ്ങളും കപ്പലിലുണ്ടാകും. യാത്രികരെ കൊച്ചിയില്‍ ക്വാറെന്റെന്‍ ചെയ്യും. തുടര്‍ന്നും സമാന ഓപ്പറേഷന്‍ നടത്തുമെന്നും നാവികസേന അറിയിച്ചു. മുംെബെ കേന്ദ്രീകരിച്ചു പശ്ചിമ നാവിക ആസ്ഥാനത്തിനാണ് കപ്പല്‍മാര്‍ഗം പ്രവാസികളെ എത്തിക്കാനുള്ള പൂര്‍ണചുമതല പ്രതിരോധ മന്ത്രാലയം നല്‍കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഇവിടേക്കു വരുന്ന ഗര്‍ഭിണികളെയും ചെറിയ കുട്ടികളെയും പ്രത്യേക കേന്ദ്രങ്ങളിലെ ക്വാറെന്റെനില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഗര്‍ഭിണികള്‍ക്ക് വീടുകളിലേക്കു പോകാം. അവിടെ നിരീക്ഷണത്തില്‍ കഴിയണം. ചെറിയ കുട്ടികളെയും നിര്‍ബന്ധിത ക്വാറെന്റെനില്‍നിന്ന് ഒഴിവാക്കി വീട്ടിലേക്കയയ്ക്കും. അവരെയും വീടുകളില്‍ നിരീക്ഷിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (9 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (29 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (36 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (44 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (11 hours ago)

Malayali Vartha Recommends