വിദേശത്തുനിന്ന് എത്തുന്നവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി.

ഇന്നുമുതല്‍ വിദേശത്തുനിന്ന് കേരളത്തിലെത്തുന്ന പ്രവാസി മലയാളികള്‍ക്കു കെ.എസ്.ആര്‍.ടി.സി. യാത്രാസൗകര്യം ഒരുക്കും. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ കോര്‍പറേഷന്റെ ബസുകള്‍ സജ്ജമായി.
ഓരോ ജില്ലകളില്‍ നിന്നും എത്ര ബസുകള്‍ വേണമെന്ന് നിശ്ചയിക്കുന്നത് യാത്രക്കാര്‍ക്ക് എത്തിച്ചേരേണ്ട സ്ഥലം കണക്കിലെടുത്താകും. പരമാവധി ലോ ഫ്ളോര്‍ ബസുകളാകും ഉപയോഗിക്കുക. ഈ ബസുകള്‍ക്കുള്ള ഇന്ധന ചെലവ് അതത്് കലക്ടര്‍മാര്‍ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് നല്‍കാന്‍ നിര്‍ദ്ദേശമായിട്ടുണ്ട്.
ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളെ പരിശോധനയ്ക്കുശേഷം ആദ്യം എത്തിക്കുന്നത്. ഏകോപനത്തിനായി മൂന്ന് നോഡല്‍ ഓഫീസര്‍മാരെ കെ.എസ്.ആര്‍.ടി.സി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിഥി തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കാന്‍ കെ.എസ്്.ആര്‍.ടി.സി ബസുകള്‍ ഉപയോഗിച്ചിരുന്നു.
ഒരു ഡ്രൈവറുടെ സേവനം വിട്ടുനല്‍കിക്കൊണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ യാത്രയ്ക്ക് കോര്‍പറേഷന്‍ ബസുകള്‍ വിട്ടുനല്‍കിയതില്‍ നിന്നും വ്യത്യസ്തമായി പ്രവാസികളുടെ യാത്രകളില്‍ ബസില്‍ രണ്ട് ഡ്രൈവര്‍മാരെ വീതം അനുവദിച്ചിട്ടുണ്ട്. പ്രവാസികളെ കൊണ്ടുപോകുന്നതിന് ഏറെ ദൂരം വാഹനമോടിക്കേണ്ടി വരുമെന്നതിനാലാണ് ഈ സംവിധാനം. ഇതിന് മുന്നോടിയായി എല്ലാ ഡിപ്പോകളിലെയും മുഴുവന്‍ ജീവനക്കാരുടെയും പട്ടിക ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























