ജോലി സമയങ്ങളില്‍ ഇനി മദ്യവും പുകയും വേണ്ട, ലഹരി പദാര്ത്ഥങ്ങള് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആറ് മാസം തടവ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ ജോലി സമയത്ത് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നവരാണോ? എങ്കില്‍ ഇനി മുതല്‍ അത് വേണ്ട. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ജോലി തെറിക്കുമെന്ന് ഉറപ്പ്. ജോലി സമയത്ത് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലാണ് ഇത്തരമൊരു നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിച്ചാലും ഇനി കൈയോടെ പണി കിട്ടും. മദ്യപിച്ചു വാഹനം ഓടിക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാനും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജോലി സമയങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് മദ്യപിക്കുകയും പുകവലിക്കുകയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി. മദ്യപിച്ചുവെന്ന് കണ്ടെത്തിയാലും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ മടി കാട്ടുന്നുണ്ടെന്നും പരാതിയുണ്ട്. ജോലി സമയങ്ങളില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം കര്‍ശനമായി നടപ്പാക്കും.
നിയമം ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ 1960-ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിയമനാധികാരികള്‍ക്കും വകുപ്പ് അധ്യക്ഷന്മാര്‍ക്കുമായിരിക്കും ഇതിന്റെ ചുമതലയും. മോശമായി പെരുമാറിയതായി പരാതി ലഭിച്ചാലും ഉടന്‍ മേലധികാരി കര്‍ശന നടപടിയെടുക്കണം. അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു തുടര്‍നടപടി സ്വീകരിക്കണമെന്നാണു നിര്‍ദേശം. മദ്യപിച്ചു എന്നോ പുകവലിച്ചിട്ടുണ്ടെന്നോ അറിഞ്ഞാല്‍ ഉടന്‍ മേലധികാരി പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്. പോലീസ് കേസെടുത്ത ശേഷം രക്തസാംപിള്‍ പരിശോധയ്ക്ക് അയക്കും. കുറ്റം ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞാല്‍ പിഴയോടെ ആറു മാസം വരെ തടവു ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha