അശോക് ഭൂഷണ്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു, ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇപ്പോഴത്തെ ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുപി സ്വദേശിയായ അദ്ദേഹം അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് 2014 ജൂലായ് പത്തിന് കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂരിന്റെ സ്ഥലം മാറ്റത്തെത്തുടര്‍ന്ന് 2014 ആഗസ്റ്റ് ഒന്നിന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha