നിയമം എല്ലാവര്‍ക്കും ഒരുപോലെ , ഞാന്‍ അതു മാത്രമേ നോക്കാറുള്ളു ; നികേഷ് കുമാറിനെ കുടുക്കിയ രേഷ്മ ലഖ്‌നി ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം

ചോദ്യശരങ്ങള്‍ എയ്ത് ആളുകളെ വട്ടം ചുറ്റിക്കുന്ന നികേഷ് കുമാറിനെ ചാനലിന്റെ നികുതി കുടിശ്ശികയുടെ പേരില്‍ ജയിലിലടയ്ക്കാന്‍ തയ്യാറായത് ഒരു പെണ്‍പുലി. കൊച്ചി സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണര്‍ രേഷ്മ ലഖാനിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. തന്റെ അറസ്റ്റിന്റെ രാഷ്ട്രീയത്തെ കുറിച്ച് നികേഷ് കുമാര്‍ തന്നെ എഴുതിയ വിശദീകരണ കുറിപ്പാണ് ഒറ്റ ദിവസം കൊണ്ട് രേഷ്മ ലഖാനിയെ സൈബര്‍ ലോകത്തിന്റെ താരമാക്കിയത്.
1.45 കോടി രൂപയുടെ നികുതി കുടിശ്ശിക വരുത്തിയ മലയാള ചാനല്‍ മാദ്ധ്യമരംഗത്തെ കടുവയെ പടിച്ച പെണ്‍പുലിയുടെ പരിവേഷമാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ ലഖാനിക്ക് ചാര്‍ത്തിക്കൊടുത്തത്.
നികേഷിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന കമ്മിഷണര്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സത്യസന്ധയായ ഉദ്യോഗസ്ഥയാണ് എന്ന ലേബലാണ് സോഷ്യല്‍ മീഡിയ ലഖാനിക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഒരു കോടിക്കു മുകളില്‍ കുടിശികയുള്ളവരെ അറസ്റ്റു ചെയ്യാനാണ് സെന്‍ട്രല്‍ എകസൈസ് തീരുമാനം. മുമ്പ് ഇങ്ങനെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തീക്കളിയാകുമെന്ന് ഭയന്ന് മാദ്ധ്യമങ്ങളെ ഒഴിവാക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ ലഖാനി ആ പതിവ് തെറ്റിച്ചു. ഇതു കൂടിയായപ്പോള്‍ ലഖാനി ശരിക്കും താരമായി മാറുകയായിരുന്നു.
എം വി. നികേഷ്‌കുമാറിനെ അറസ്റ്റ് ചെയ്ത ശേഷം സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നാണ് നികേഷ് കുമാര്‍ വിശദീകരണ കുറിപ്പില്‍ പറഞ്ഞത്. തന്റെ ആവശ്യങ്ങള്‍ ലഖാനി നിരാകരിച്ചതായും നികേഷ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇവരുടെ ഫേസ്ബുക്ക് പേജിലേക്ക് നിരവധി പേര്‍ എത്തിനോക്കി. സധൈര്യം മോട്ടോര്‍ബൈക്ക് ഓടിക്കുന്ന ലഖാനിയുടെ ചിത്രങ്ങള്‍ കണ്ടതോടെ പലരും അവരുടെ ആരാധകരായി മാറുകയും ചെയ്തു. ഈ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സൈബര്‍ ലോകത്ത് വൈറലായി.
സിവില്‍ സര്‍വീസ് എഴുതി ഐപിഎസ് നേടിയ ലഖാനി ഐപിഎസ് കൈവിട്ട് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെത്തുകയായിരുന്നു. 1989 ബാച്ചിലാണ് ലഖാനി സര്‍വ്വീസ് ആരംഭിക്കുന്നത്. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് രേഷ്മ ലഖാനി സൈക്കോളജി ഗോള്‍ഡ് മെഡലോടെ പാസായത്. വൈകാതെ സ്‌റ്റേറ്റ് ബാങ്കില്‍ ക്ലാര്‍ക്കായി ജോലി കിട്ടി. ജോലിക്കിടെ സായാഹ്‌ന കോഴ്‌സില്‍ ഫിലോസഫിയില്‍ പിജി നേടി. ഹിന്ദു ഫിലോസഫിയിലായിരുന്നു ബിരുദാനന്തര ബിരുദം. ഇതിനിടെയാണ് ഐപിഎസ് നേടിയത്.
നാണം കുണുങ്ങിയായ ഉദ്യോഗസ്ഥയോ സ്ത്രീയോ അല്ല താനെന്നാണ് രേഷ്മ തന്നെ വ്യക്തമാക്കുന്നത്. സോ്ഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. നിരവധി ഫോട്ടോകള്‍ ഇവര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ഓടിക്കുന്നതില്‍ തല്പരയായ രേഷ്മ ലഖാനി തന്റെ പ്രിയപ്പെട്ട ബുള്ളറ്റിനോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും തന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയുടെ അറസ്റ്റിന് നേതൃത്വം നല്‍കിയതും ലഖാനിയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha