രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി... കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസർകോട് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി... കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസർകോട് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 502 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിൽ ഇനി 25 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
1,66,93 പേര്‍ നിരീക്ഷണത്തിലാണ്... ഇതിൽ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും ആണ് .രോഗലക്ഷണങ്ങള്‍ ഉള്ള 35,171 വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്... ഇതില്‍ 34,519 സാംപിളുകളുടെ ഫലം നെഗറ്റീവ് ആയി
ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളിൽനിന്ന് 3035 സാംപിളുകൾ ശേഖരിച്ചതിൽ 2337 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























