മടങ്ങിവരുന്ന പ്രവാസികള്‍ക്കായി സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ 1,15,500 മുറികള്‍ സജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രവാസികള്‍ക്ക് പണം നല്‍കി ഉപയോഗിക്കാനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 9000 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. 4.52 ലക്ഷം പ്രവാസികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. നാട്ടിലേക്ക് മടങ്ങിവരാനാഗ്രഹിക്കുന്നവരില്‍ 9572 ഗര്‍ഭിണികളും ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രവാസികളുടെ കോവിഡ് പരിശോധനയടക്കം പൂര്‍ത്തീകരിക്കുന്നതിന് നാല്‍പ്പതിനായിരത്തോളം ആര്‍.ടി.പി.സി.ആര്‍. കിറ്റുകള്‍ അടക്കം സജ്ജമാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്ന് 13 കോടിയോളം രൂപ ഇതുവരെ ജില്ലാ അതോറിറ്റികള്‍ക്ക് കൈമാറിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























