തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി.... എല്ലാ ആശങ്കകളും മാറി നമ്മുടെ സ്വന്തം സഹോദരങ്ങളുടെ ആദ്യ സംഘം നെടുമ്പാശേരിയില്‍ വന്നിറങ്ങി; പ്രതീക്ഷയോടെ ടാറ്റ പറഞ്ഞ് ദുബായില്‍ പോയപ്പോള്‍ ഇങ്ങനെയൊരു വരവ് ഒട്ടും പ്രതീക്ഷിച്ചില്ല; കടിച്ചമര്‍ത്തിയ വേദനകള്‍ക്കിടയിലും നാടിന്റെ സ്‌നേഹം മാത്രം ബാക്കി

കേരളം മറ്റൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ്. കോവിഡ് മഹാമാരിയില്‍ അകപ്പെട്ട മലയാളി സഹോദരങ്ങളുടെ ആദ്യസംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങി. അബുദാബിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേയ്ക്കുള്ള ആദ്യ വിമാനമാണ് എത്തിയത്. കോവിഡ് കാലഘട്ടത്തിലെ ഏറെ ആശങ്കകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് ഒരു യാത്രാ വിമാനം പ്രവാസികളേയും കൊണ്ട് ആദ്യമായി എത്തിയത്. ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് വിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടത്. 177 പേരാണ് ഈ എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത്.
കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചില്ല. അതിനാല്‍ തന്നെ യാതൊരു ആശങ്കയ്ക്കും ഇടയില്ല. എങ്കിലും 7 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം.
വിമാനമിറങ്ങുന്ന പ്രവാസികള്‍ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഓരോ ജില്ലകളിലുള്ളവരെയും അതാത് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേയ്ക്ക് കെഎസ്ആര്‍ടിസി ബസിലാണ് അയയ്ക്കുക. വിവിധ ജില്ലകളില്‍ നിന്നുള്ള ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ 85 പ്രവാസികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തിന് അനുമതിയുള്ളത്.
വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഇവര്‍ പുറത്തേയ്ക്കിറങ്ങുക. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്കായി തയ്യാറാക്കിയ പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനായ ആരോഗ്യ രക്ഷാ ആപ്പ് ഉപയോഗിച്ചാണ് ഇവരെ പുറത്തിറക്കുക. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ പൂര്‍ണ വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. ക്യുആര്‍ കോഡ് വഴി ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുകയും വളരെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഇവരെ ട്രെയ്‌സ് ചെയ്യാനും കഴിയുന്നു. ക്യുആര്‍ കോഡ് ഇല്ലാത്തവരില്‍ നിന്നും സാധാരണ രീതിയിലാണ് വിവരം ശേഖരിക്കുന്നത്.
എല്ലാവരേയും മാസ്‌ക് ധരിപ്പിച്ച് സിസ് സാഗ് പാറ്റേണിലാണ് വിമാനത്തില്‍ ഇരുത്തിയത്. വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് എയര്‍പോര്‍ട്ടിലും തുടര്‍ന്ന് ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. കൂടാതെ സെല്‍ഫ് റിപ്പോര്‍ട്ട് ഫോര്‍മാറ്റും പൂരിപ്പിച്ച് ഹെല്‍പ് ഡെസ്‌കില്‍ നല്‍കണം. 15 മുതല്‍ 20 പേരെയാണ് ഒരു മീറ്റര്‍ അകലം പാലിച്ച് ഒരേ സമയം വിമാനത്തില്‍ നിന്നിറക്കുന്നത്. എയ്‌റോ ബ്രിഡ്ജില്‍ വച്ച് താപനില പരിശോധിക്കുകയും പനിയുണ്ടെങ്കില്‍ അവരെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും ചെയ്യുന്നു. പനിയില്ലെങ്കില്‍ അവരെ ഹെല്‍പ് ഡെസ്‌കിലേക്ക് അയയ്ക്കുന്നു. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഒരു എയര്‍പോര്‍ട്ടില്‍ 4 മുതല്‍ 15 ഹെല്‍പ് ഡെസ്‌ക് വരെയുണ്ടാകുന്നത്. ഒരു ഹെല്‍പ് ഡെസ്‌കില്‍ ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നഴ്‌സ് അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റാഫ്, സന്നദ്ധ പ്രവര്‍ത്തകന്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരാണ് ഉണ്ടാകുക. ഹെല്‍പ് ഡെസ്‌കിലെ ഡോക്ടര്‍ യാത്രക്കാരെ പരിശോധിച്ച് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാല്‍ അവരേയും ഐസൊലേഷന്‍ ബേയിലേക്ക് മാറ്റും. രോഗലക്ഷണങ്ങളില്ലാത്തവരെ ഗൈഡിംഗ് സ്റ്റേഷനിലെത്തിച്ച് അവരുടെ ലഗേജുകള്‍ അണുവിമുക്തമാക്കി ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്തിക്കുന്നു. ഐസൊലേഷന്‍ ബേയിലുള്ള രോഗലക്ഷണമുള്ളവരെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിലാക്കുന്നു. ഇവര്‍ കൊണ്ടുവന്ന ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷം ടാഗ് ചെയ്ത് വേറൊരു വാഹനത്തില്‍ അഡ്മിറ്റ് ആകുന്ന ആശുപത്രിയില്‍ എത്തിക്കുന്നു. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചവരെ ആര്‍.ടി. പിസിആര്‍ പരിശോധന നടത്തുന്നതാണ്. ഇവരിലും രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലാക്കുന്നു.
കേരളം കോവിഡില്‍ നിന്നും മുക്തമാകുന്ന കാഴ്ചകള്‍ കാണുന്നതില്‍ പ്രവാസികള്‍ക്കും ആശ്വാസമുണ്ട്. ഇവിടത്തെ നല്ല ചികിത്സയും കരുതലും ഓരോ പ്രവാസിയും ആഗ്രഹിക്കുന്നുണ്ട്. ഒന്നുമില്ലെങ്കിലും നാട്ടുകാരുടേയും ബന്ധുക്കളുടേയും ഒപ്പം കഴിയാനെങ്കിലും പറ്റുമല്ലോ. അതിനായി 7 അല്ല 70 ദിവസം ക്വാറന്റൈനില്‍ കഴിയാനും പ്രവാസികള്‍ തയ്യാറാ... അത്രയ്ക്ക് ഇഷ്ടമാണ് കേരളത്തെ.
https://www.facebook.com/Malayalivartha



























