Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നെടുവീര്‍പ്പിട്ട് ബന്ധുക്കള്‍.... പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയില്‍ ഇറങ്ങി; 49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും പുറത്തിറങ്ങി; പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും; എല്ലാ ഒരുക്കങ്ങളും വിജയം

07 MAY 2020 10:38 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്ന ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി. അബുദാബിയില്‍ നിന്നുള്ള 177 പേരെയും വഹിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ lX452 എന്ന പ്രത്യേക വിമാനം ബുധനാഴ്ച രാത്രി 10.09നാണ് കേരളത്തിന്റെ മണ്ണിലിറങ്ങിയത്. തിരികെ എത്തിച്ചവരുടെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വിമാനത്താവളത്തില്‍ പുരോഗമിക്കുകയാണ്.

49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും അബുദാബിയില്‍ നിന്നെത്തിയ വിമാനത്തിലുണ്ട്. തിരികെ വരാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും മുന്‍ഗണനയുണ്ട്. റാപ്പിഡ് ടെസ്റ്റ് നടത്തി കോവിഡ് ബാധയില്ലെന്ന് പ്രാഥമികമായി ഉറപ്പിച്ച ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചത്. എന്നാല്‍, നെടുമ്പാശേരിയിലും തെര്‍ മല്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ച് ഇവരെ വീണ്ടും പരിശോധിക്കുന്നുണ്ട്. മുപ്പതോളം പേരുള്ള ആറു സംഘങ്ങളായി തിരിച്ചാണ് പരിശോധന.

പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും. പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ അവരവരുടെ ജില്ലകളിലെ ക്വാറന്റയ്‌നുകളിലേക്ക് കൊണ്ടുപോകും. ഇതിനായി എട്ട് കെഎസ്ആര്‍ടിസി ബസുകളും 40 ടാക്‌സികളും നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

14 ദിവസമാണ് വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് നിരീക്ഷണം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റയ്‌നില്‍ കഴിഞ്ഞ ശേഷം രോഗലക്ഷണങ്ങളില്ലെങ്കില്‍ തുടര്‍ന്ന് വീടുകളില്‍ ക്വാറന്റയ്‌നില്‍ ഇരുന്നാല്‍ മതി. എന്നാല്‍, ഗര്‍ഭിണികളും കുട്ടികളും 14 ദിവസവും ഹോം ക്വാറന്റയ്‌നില്‍ തന്നെ കഴിഞ്ഞാല്‍ മതി. ഇവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്താന്‍ ടാക്‌സിയോ സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കാം.

യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ 73, പാലക്കാട് 13, മലപ്പുറം 23, കാസര്‍കോട് 1, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്. ഇതില്‍ എറണാകുളത്തുള്ളവരെയും കാസര്‍കോട് സ്വദേശിയെയും കളമശേരിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കാകും മാറ്റുക. കൂടുതല്‍ പേര്‍ തൃശൂര്‍ ജില്ലയില്‍ ആയതിനാല്‍ മൂന്ന് ബസുകള്‍ ഗുരുവായൂരിലെ ക്വാറന്റയ്‌നിലേക്ക് ഉണ്ടാകും. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഒരു ബസില്‍ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ജില്ലകളിലേക്കും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് വാഹനങ്ങള്‍ ക്രമീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (13 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (33 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (40 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (48 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (11 hours ago)

Malayali Vartha Recommends