ഹലോ മാമുക്കോയ അല്ലേ..? ഇങ്ങള്‍ മയ്യിത്തായില്ലാ...? വീണ്ടും തഗ് ലൈഫ് വിഡിയോയുമായി മാമുക്കോയ

അടുത്തകാലത്തായി സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രെന്റിങ്ങായ മലയാളത്തിലെ പ്രിയപ്പെട്ട താരമാണ് മാമുക്കോയ. പഴയ സിനിമകളിലെ താരത്തിെന്റ ഹാസ്യ രംഗങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് തഗ് ലൈഫ് വിഡിയോകളായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മാമുക്കോയയുടെ മറ്റൊരു വിഡിയോ കൂടി വൈറലാവുകയാണ്.
ഇത്തവണ മരണവുമായി ബന്ധപ്പെട്ട വിഡിയോയാണ്. മാമുക്കോയയെ ഒരു അപരിചിതന്‍ വിളിക്കുന്നതും ശബ്ദം കേട്ടയുടനെ അയാള്‍ താരത്തോട് നിങ്ങള്‍ മയ്യിത്തായില്ലേ എന്ന് ചോദിക്കുന്നതുമാണ് രംഗത്തിലുള്ളത്. ഫേസ്ബുക്കില്‍ മരണവാര്‍ത്ത കേട്ട് വിളിച്ച അയാളോട് താന്‍ ഇപ്പോള്‍ മരിച്ചിട്ടില്ലെന്നും മരിച്ചാല്‍ വിളിക്കുകയാണെങ്കില്‍ അപ്പോള്‍ സംസാരിക്കാമെന്നും മാമുക്കോയ സരസമായി മറുപടി നല്‍കുന്നുമുണ്ട്. ഇങ്ങനെ ഒാരോന്ന് പടച്ചുവിടാന്‍മാത്രം ആര്‍ക്കാണ് മാമുക്കോയയോട് ഇത്രയും ശത്രുത എന്ന് ചോദിക്കുമ്ബോള്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് എന്നാണ് താരം തമാശയായി മറുപടി പറയുന്നത്.
സമൂഹ മാധ്യമങ്ങളിലെ വ്യാജ സെലിബ്രിറ്റി മരണവാര്‍ത്തകളെയും അതിനെ പ്രചരിപ്പിക്കുന്നവരെയും പരിഹസിക്കുന്ന വിഡിയോ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ക്ക് എതിരായ കാമ്ബയിനിെന്റ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
യാതൊരു പണിയുമില്ലാതിരിക്കുന്ന ചിലര്‍ പടച്ചുവിടുന്ന വാര്‍ത്തകളാണ് ഇതെന്നും അത് വിശ്വസിക്കാന്‍ അതിലേറെ പണിയില്ലാതെ കുത്തിയിരിക്കുന്ന മണ്ടന്‍മാരുണ്ടെന്നും വീഡിയോയില്‍ മാമുക്കോയ പറയുന്നു. വ്യാജവാര്‍ത്തകള്‍ ധാരാളം വന്നുകൊണ്ടിരിക്കും. അത് കേട്ടപടി വിശ്വസിക്കാതെ യാഥാര്‍ഥ്യമാണോ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ പങ്കുവെക്കാവൂ എന്ന സന്ദേശവും താരം വീഡിയോയിൽ നല്‍കുന്നുണ്ട്.
ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങളുടെ വ്യാജ മരണ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























