പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ്; വൈറ്റ് ഹൗസില്‍ ആശങ്ക; ട്രംപും കുടുംബവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഒരാളാണ് രോഗ ബാധിതന്‍

അമേരിക്കയെ ആശങ്കയിലാക്കി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തില്‍ അംഗമായ യുഎസ് നേവി ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും കുടുംബവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഒരാളാണ് രോഗ ബാധിതന്‍. ട്രംപിന്റെ ഭക്ഷണകാര്യങ്ങളുടെ ചുമതലയ്ക്ക് പുറമെ അദേഹത്തിന്റെ യാത്രകളില്‍ നാട്ടിലും വിദേശത്തും പരിചാരക സംഘം അനുഗമിക്കാറുണ്ട്. പരിചാരകര്‍ക്ക് ഉള്‍പ്പടെ സാമൂഹിക അകലം വൈറ്റ് ഹൗസ് കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടില്ല. വൈറ്റ് ഹൗസില്‍ ചുരുക്കം പേര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അമേരിക്കയില്‍ ഇതുവരെ 8,013,523 പേരിലാണ് കോവിഡ് -19 പരിശോധന നടത്തിയിട്ടുണ്ട്. 1.26 മില്യണ്‍ ആളുകളിലാണ് രാജ്യത്ത് രോഗ ബാധ കണ്ടെത്തിയിട്ടുള്ളത്. ആകെ രോഗബാധിതര്‍ (1,263,634),മരണം (74,819), രോഗമുക്തിനേടിയവര്‍ (213,138), നിലവില്‍ ചികിത്സയിലുള്ളവര്‍ (978,356), ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ (15,827), എന്നീ സ്ഥലങ്ങളിലെല്ലാം ലോകത്ത് ഒന്നാം സ്ഥാനം അമേരിക്ക തന്നെയാണ്. അമേരിക്കയില്‍ ഓരോ ലക്ഷം ആളുകളില്‍ പ്രതിശീര്‍ഷ ടെസ്റ്റിംഗ് നടത്തിയത് 24,186 പേരിലാണ്
അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടത്തിയത്. ന്യൂയോര്‍ക്കില്‍ 1,055,721 ടെസ്റ്റിംഗുകള്‍ നടത്തിയപ്പോള്‍ കാലിഫോര്‍ണിയയില്‍ 8.1 ലക്ഷം പേരിലും ഫ്‌ലോറിഡയില്‍ 4 .82 ലക്ഷം പേരിലും ടെക്‌സാസില്‍ 4.49 ലേശം പേരിലും ടെസ്റ്റിംഗ് നടത്തി. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും രണ്ടാമതുള്ള ന്യൂജേഴ്‌സിയില്‍ 2.86 ലക്ഷം പേരിലാണ് ടെസ്റ്റിംഗ് നടത്തിയിട്ടുള്ളത്. ന്യൂജേഴ്‌സിയില്‍ വരും ദിവസങ്ങളില്‍ ടെസ്റ്റിംഗ് നടത്തുന്നവരുടെ എണ്ണം കൂടിയേക്കാം.
അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവര്‍ 75,558 ആയി. ഇന്ന് 759 പേര്‍ മരിച്ചതായാണ് വേള്‍ഡോ മീറ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 1,271,059 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇന്ന് 7,967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാളിതുവരെ 213,562 പേരാണ് രോഗമുക്തി നേടിയത് എന്നും വേള്‍ഡോ മീറ്റര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്താകമാനം 3,870,958 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 267,771 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1,326,893 പേര്‍ രോഗമുക്തി നേടി. അമേരിക്കയ്ക്ക് പുറമെ യൂറോപ്പിലാണ് കൊവിഡ് 19 കൂടുതല്‍ ജീവനുകള്‍ കവര്‍ന്നത്. സ്‌പെയിനില്‍ 26,070 പേരും ഇറ്റലിയില്‍ 29,958 പേരും യുകെയില്‍ 30,615 ആളുകളും ഫ്രാന്‍സില്‍ 25,809 പേരും മരണപ്പെട്ടു.
https://www.facebook.com/Malayalivartha



























