തൊട്ടിലില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചെടുത്തുകൊണ്ട് ഓടി രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയ്ക്കും കടിയേറ്റു

തൊട്ടിലില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചെടുത്ത് കൊണ്ട് ഓടി. വര്‍ക്കല സ്വദേശിയായ ചെറുകുന്നം സ്റ്റാര്‍ ലെയിന്‍ റോഡില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഒന്നരമാസം പ്രായമുള്ള ചെറുകുന്നം വേലിയില്‍ വീട്ടില്‍ രാജലക്ഷ്മിയെയാണ് തെരുവ് നായ വീടിനുള്ളില്‍ കയറി കടിച്ചെടുത്തുകൊണ്ട് ഓടിയത്. വീടിനുപുറത്ത് നില്‍ക്കുകയായിരുന്ന മാതാവ് ജാനകി ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കും നായയുടെ കടിയേറ്റു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് നായയുടെ പിറകെ ഓടി കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയ്ക്ക് വര്‍ക്കല താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ജാനകിയുടെ കൈയ്ക്കും കുട്ടിയുടെ മുഖത്തും ശരീരഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha