ജുവലറികളില്‍ തിരക്കുള്ള സമയങ്ങളില്‍ കയറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണം കവരുന്ന വന്‍സംഘം പിടിയില്‍

ജുവലറികളില്‍ തിരക്കുള്ള സമയങങളില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കയറി ജീവനക്കാരെ കബളിപ്പിച്ച് അതിവിദഗ്ധമായി സ്വര്‍ണം മോഷ്ടിക്കുന്ന വന്‍സംഘം തലസ്ഥാനത്ത് പിടിയില്‍. സംഘത്തിലെ നേതാവ് ഒരു യുവതിയാണ്. ഇവരടക്കം സംഘത്തിലെ ഏതാനുംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. അടുത്തിടെ നഗരത്തിലെ ഒരു പ്രമുഖ ജൂവലറിയില്‍ നിന്ന് അമ്പത് പവനോളം സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജുവലറിയില്‍ നിന്ന് ഒരാഴ്ചമുമ്പാണ് ജീവനക്കാരെ കബളിപ്പിച്ച് സംഘം സ്വര്‍ണം അടിച്ചുമാറ്റിയത്.
വൈകിട്ട് കട അടച്ചശേഷം സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോഴാണ് സ്‌റ്റോക്കില്‍ കുറവുണ്ടെന്ന് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജുവലറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണം കവരുന്നതാണ് ഇവരുടെ രീതി.സി.സി ടി.വി ക്യാമറയില്‍ പോലുംപെടാത്ത രീതിയില്‍ സമര്‍ത്ഥമായാണ് ഇവര്‍ മോഷണം നടത്തിയത്. വലിയ ജുവലറികളാണ് ഇവര്‍ പ്രധാനമായും ഉന്നമിട്ടിരുന്നത്. തിരക്ക് കൂടുന്ന സമയങ്ങളില്‍ സ്വര്‍ണം വാങ്ങാനെന്ന രീതിയില്‍ എത്തി ജീവനക്കാരെ കബളിപ്പിച്ച് ആഭരണങ്ങള്‍ കൈക്കലാക്കും. ജീവനക്കാരുടെ ശ്രദ്ധതിരിച്ച് വിദഗ്ധമായി മോഷ്ടിക്കുന്നതാണ് സംഘത്തിന്റെ രീതി. ഞൊടിയിടയില്‍ മോഷണമുതല്‍ ഇവര്‍ ഒളിപ്പിച്ചിരിക്കും.
സമാന രീതിയില്‍ നടന്ന മോഷണങ്ങളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അതിനുശേഷമേ പ്രതികളെക്കുറിച്ചുള്ള വിവരം പുറത്തുവിടൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha