വയലാര്‍ രവി കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി

ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് വയലാര്‍ രവിയുടെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ കോണ്‍ഗ്രസില്‍ ധാരണ. രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ആശയവിനിമയം നടത്തി.
ചര്‍ച്ചയില്‍ വയലാര്‍ രവിയുടെ പേരിനാണ് മുന്‍ഗണന ലഭിച്ചത്. കെപിസിസിയുടെ നിര്‍ദേശം ഉടന്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. വയലാര്‍ രവിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡിന് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലെ മറ്റു പേരുകള്‍ പരിഗണിക്കുകയുള്ളൂ.
എം.പി. അച്യുതന്‍, വയലാര്‍ രവി, പി. രാജീവ് എന്നിവരാണ് രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്നു സീറ്റുകളിലേക്ക് ഏപ്രില്‍ 16 നാണ് വോട്ടെടുപ്പ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഈ മാസം 30 ന് ഇറങ്ങും. കേരളത്തിന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ കഴിയുന്ന പരമാവധി അംഗങ്ങളുടെ എണ്ണം ഒന്‍പതാണ്.
അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുവിക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നാളെ തീരുമാനിച്ചേക്കും. കെപിസിസി തിരഞ്ഞെടുപ്പ് സമിതി നാളെ യോഗം ചേരാനാണ് സാധ്യത. ജി. കാര്‍ത്തികേയന്റെ úഭാര്യ സുലേഖയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താല്‍പര്യം. സുലേഖ മത്സരിച്ചാല്‍ വിജയം ഉറപ്പാക്കാനാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.
അതേ സമയം കെ.കെ രാഗേഷ് സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് രാഗേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമായത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാഗേഷ്. എസ്എഫ്‌ഐയുടെ മുന്‍ അഖിലേന്ത്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha