മദ്യ നിരോധനം,സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മദ്യനിരോധനമല്ല, മദ്യ ഉപഭോഗം കുറയ്ക്കലാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചതു നിയമപരമായ വ്യാഖ്യാനമായി മാത്രമേ ഇപ്പോള്‍ കാണുന്നുള്ളൂവെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇതു സര്‍ക്കാരിന്റെ നയമായി കാണുന്നില്ല. സര്‍ക്കാരിന്റെ ശൈലി എന്താണെന്ന് ഒരു കാലഘട്ടം കൊണ്ടു വിലയിരുത്തേണ്ടതാണെന്ന്, മദ്യനയം സംബന്ധിച്ചു സര്‍ക്കാര്‍ നിലപാട് മാറ്റിയെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുത്തരമായി ആലഞ്ചേരി പറഞ്ഞു. ഈസ്റ്റര്‍ സന്ദേശം നല്‍കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha