Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..


അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ

സോഷ്യല്‍ മീഡിയ നികേഷിനൊപ്പം, പൊളിഞ്ഞത് ബിജെപി സര്‍ക്കാരിന്റെ നീക്കം, കോര്‍പ്പറേറ്റ് മാഫിയകളാണ് പിന്നിലെന്ന് നികേഷ് കുമാര്‍

27 MARCH 2015 02:20 PM IST
മലയാളി വാര്‍ത്ത.

സേവന നികുതി അടയ്ക്കാത്തതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും ചീഫ് എഡിറ്ററുമായ നികേഷ്‌കുമാറിനെ കുടുക്കാനുള്ള നീക്കം നടത്തിയത് ബിജെപി സര്‍ക്കാരെന്ന് സൂചന. മാധ്യമ പ്രവര്‍ത്തകരിലെ ജ്വലിക്കുന്ന മുഖമായ നികേഷ് കുമാര്‍ കക്ഷി രാഷ്ടീയഭേദമന്യേ രാഷ്ടീയ പാര്‍ട്ടികളുടെ തോന്ന്യാസവും നേതാക്കളുടെ ഇരട്ടമുഖവും വാര്‍ത്തകളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയും ജനങ്ങളുടെ മുന്നിലെത്തിച്ചിരുന്നു. സംസ്ഥാനത്തെ ബിജെപി നേതാക്കളാണ് നികേഷിനെ സേവന നികുതിയുടെ പേരില്‍ കുടുക്കാന്‍ നീക്കം നടത്തിയതെന്നും സൂചനയുണ്ട്. നികേഷ് കുമാറിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കവെ പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു. മാത്രമല്ല സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ശക്തമായ ഭാഷയിലാണ് നികേഷിന്റെ അറസ്റ്റിനെതിരെ പ്രതികരിച്ചത്. എം വി നികേഷ് കുമാറിന് നേരെ കേന്ദ്രസര്‍ക്കാരിന് കീഴിലെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാദ്ധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവുമാണെന്നാണ് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. നികേഷ്‌കുമാറിനോട് കാണിച്ച ഇരട്ട നീതിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. നികേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഭുരിഭാഗം പേരും നികേഷിനോട് ചെയ്തത് സത്യസന്ധനായ മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്രൃത്തോടുള്ള കടന്നുകയറ്റമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇതിനിടയില്‍ തന്നെ നികേഷ്‌കുമാറിന് പിന്തുണയറിയിച്ച് പല ഫേസ്ബുക്ക് പേജുകളും തുറന്നിട്ടുണ്ട്. ഇതിലെല്ലാം അനുകൂലിച്ചുകൊണ്ടുള്ള ലൈക്കുകളും കമന്റുകളും കുമിഞ്ഞ് കൂടുകയാണ്.
സത്യം പറയുന്നവരെ പേടിപ്പിച്ചു വരുതിയിലാക്കാമെന്ന വ്യാമോഹം ഭരണകൂടങ്ങള്‍ക്ക് ഉണ്ട് എന്നതിന്റെ ഉദാഹരണമാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡും നികേഷ് കുമാറിന്റെ അറസ്റ്റും. പരസ്യക്കാരില്‍ നിന്നും വാങ്ങിയ പണം അടയ്ക്കാതെ പുട്ടടിച്ച് നടന്ന ഇന്ത്യാ വിഷന്‍ മുതലാളിയെ അറസ്റ്റ് ചെയ്ത അതേ ലാഘവത്തോടെ നികേഷിനോട് പെരുമാറിയത് അങ്ങേയറ്റം അപലപനീയമാണ്. സ്വന്തം അധ്വാനം കൊണ്ടും വിയര്‍പ്പുകൊണ്ടും ശ്രീ നികേഷ് കെട്ടിപ്പടുത്ത പ്രസ്ഥാനം ലഭ്യമായിടത്തോളം വിവരം അനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്ന സ്ഥാപനം തന്നെയാണ്. എന്നാല്‍ പിരിഞ്ഞു കിട്ടാത്ത പണത്തിന് നികുതി അടയ്ക്കണം എന്ന നയമാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ എടുത്തത്. ഈ വിഷയം ചോദ്യം ചെയ്ത് നികേഷ് കോടതിയില്‍ പരാതി കൊടുത്തത് നിലനില്‍ക്കവെ ഭീകരരെ അമര്‍ച്ച ചെയ്യാന്‍ എന്നതുപോലെ സന്നാഹങ്ങളുമായി എത്തിയതിന്റെ പിന്നില്‍ ഒരുപാട് രാഷ്ട്രീയമുണ്ടെന്നുള്ളത് മറച്ച് വയ്ക്കാനാകാത്ത സത്യമാണ്.
തന്നെ അറസ്റ്റ്‌ചെയ്ത് ജയിലിലാക്കാന്‍ നടത്തിയ നീക്കത്തിനുമുന്നില്‍ കോര്‍പറേറ്റ് മാഫിയകളാണെന്ന് നികേഷ് തന്നെ പറയുന്നുണ്ട്. നികേഷ് പറയുന്നത് ഇങ്ങനെ:
റിപ്പോര്‍ട്ടര്‍ നികുതിവെട്ടിപ്പ് നടത്തി എന്നും അതുകൊണ്ട് ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ ആയ എന്നെ അറസ്റ്റ് ചെയ്തു എന്നുമാണല്ലോ സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാദം. നേരിട്ട് വിഷയത്തിലേക്ക് വരാം. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 1.07 കോടി രൂപ സര്‍വ്വീസ് ടാക്‌സ് ഇനത്തില്‍ റിപ്പോര്‍ട്ടര്‍ ടെലിവിഷന്‍ അടച്ചിട്ടുണ്ട്. ജനുവരി മുതല്‍ ഇനി ഓണ്‍ലൈനില്‍ മാത്രമേ നികുതി സ്വീകരിക്കൂ എന്ന് സെന്‍ട്രല്‍ എക്‌സൈസ് അറിയിച്ചപ്പോള്‍ ഈ മാര്‍ഗത്തില്‍ പണം അടയ്ക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയിച്ചു കൊണ്ട് മറ്റ് മാര്‍ഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും കാണിച്ച് 29.01.2015ന് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗത്തിന് കത്തയച്ചിരുന്നു.
ഇതേസമയം തന്നെ ഞങ്ങള്‍ ഹൈക്കോടതിയേയും സമീപിച്ചു. ഒരു ടെലിവിഷന്‍ ചാനല്‍ പരസ്യദാതാക്കളുമായി തുടക്കത്തിലുണ്ടാക്കുന്ന റിലീസ് ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍, അതായത് ബില്ലിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വീസ് ടാക്‌സ് നല്‍കേണ്ടത്. ഒരു പുതിയ ചാനല്‍ എന്ന നിലയില്‍ പണം തരാന്‍ കഴിയുന്ന ആളാണോ പരസ്യം ചെയ്യുന്നത് എന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞിരുന്നില്ല. മുപ്പത് മുതല്‍ നാല്‍പത് ശതമാനം വരെ പരസ്യദാതാക്കള്‍ പണം തരുന്നതില്‍ മുടക്കം വരുത്തി. കിട്ടാക്കടത്തിന്റെ 12.34 ശതമാനം നികുതി ഈടാക്കി എന്നുമാത്രമല്ല അതിന്മേല്‍ മുപ്പത് ശതമാനം പലിശയും ചേര്‍ത്തുള്ള കുടിശികയാണ് സെന്‍ട്രല്‍ എക്‌സൈസ് ആവശ്യപ്പെടുന്നത്. ഇത് ഒരു സ്വതന്ത്ര ചാനലിന് താങ്ങാവുന്നതിന് അപ്പുറമാണെന്നും ഒന്നുകില്‍ അത് കിഴിച്ച് ചാനലിന് പിരിഞ്ഞു കിട്ടിയ തുകയ്ക്കുള്ള നികുതി മാത്രം ഈടാക്കണമെന്നും അതല്ലെങ്കില്‍ അടയ്ക്കാന്‍ പാകത്തില്‍ ഗഡുക്കളാക്കി തരണമെന്നും ആവശ്യപ്പെട്ട് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതിയില്‍ ഈ ഹര്‍ജി പരിഗണിക്കുന്ന ദിവസം കോടതിയുടെ പ്രവര്‍ത്തന സമയത്തിന് മുന്‍പാണ് അറസ്റ്റിനുള്ള തയ്യാറെടുപ്പുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. നികുതി അടയ്ക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നു മാത്രമല്ല, ആദ്യം നികുതി അടയ്ക്കുന്നത് ഞങ്ങളായിരിക്കണമെന്ന വാശിയുമുണ്ട്. അതിനാല്‍ ഹൈക്കോടതിയുടെ അന്തിമതീര്‍പ്പ് എന്തുമാകട്ടെ വൈകിട്ട് അഞ്ചുമണിക്ക് മുന്‍പ് തന്നെ മുഴുവന്‍ പണവും അതായത് ഒരു കോടി നാല്‍പത് ലക്ഷം രൂപയും അടയ്ക്കാമെന്ന് ഉറപ്പ് നല്‍കി. അത് ഞങ്ങളല്ല തീരുമാനിക്കുന്നത്, കമ്മീഷണറാണ് എന്നായിരുന്നു സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരുടെ നിലപാട്. ശരി, എങ്കില്‍ കമ്മീഷണറെ കാണാം, അങ്ങനെ ഒരു കൂടിക്കാഴ്ചക്കായി സമന്‍സില്‍ ഒപ്പിട്ട് നല്‍കി. സമന്‍സ് പ്രകാരം സെന്‍ട്രല്‍ എക്‌സൈസ് ഓഫീസിലേക്ക് യാത്ര ചെയ്യവേ മറ്റാരുടേയോ ആസൂത്രണത്തില്‍ സമന്‍സ് ലംഘിക്കപ്പെട്ടു.
നികുതിപ്പണം പിരിച്ചെടുക്കുകയല്ല ഉദ്ദേശം എന്ന് വെളിപ്പെട്ടു. സെന്‍ട്രല്‍ എക്‌സൈസ് ഓഫീസിലേക്കല്ല എന്നെ കൊണ്ടു പോയത്, ഇത്തരം ഉത്തരവാദിത്തങ്ങളില്ലാത്ത മറ്റൊരു കേന്ദ്രത്തിലേക്കാണ്, മാര്‍ച്ച് 31ന്റെ ടാര്‍ഗറ്റോ നികുതിപിരിവ് ഊര്‍ജ്ജിതപ്പെടുത്തലോ ലക്ഷ്യമല്ല, എന്നെ ഒരാഴ്ച ജയിലില്‍ ഇടണം, അങ്ങനെ ഒരു സ്റ്റാന്‍ഡ് എലോണ്‍ ന്യൂസ് ചാനലിനെ കൂടി തകര്‍ക്കണം. അതിനായി ഹൈക്കോടതി വിധി ലംഘിച്ച് നടത്തിയ അറസ്റ്റ് നീതിപീഠത്തെ പോലും വെല്ലുവിളിക്കുന്നതല്ലേ?
ഇന്ത്യയിലെ ഏതാണ്ടെല്ലാ മാദ്ധ്യമങ്ങളും ഇപ്പോള്‍ ബഹുരാഷ്ട്ര കുത്തകകളുടേയോ കോര്‍പ്പറേറ്റുകളുടേയോ കൈയിലാണ്. സിഎന്‍എന്‍ ഐബിഎല്‍ റിലയന്‍സ് ഏറ്റെടുത്ത് രാജ്ദീപ് സര്‍ദേശായിയെ അടിച്ച് പുറത്താക്കി കഴിഞ്ഞു. എന്‍ഡിടിവി ഉടന്‍ അദാനിയുടെ കരങ്ങളിലെത്തും. ബംഗാളിലെ മാ ടിവി സ്റ്റാറും ഇ ടിവി ശൃംഖല റിലയന്‍സും ഏറ്റെടുത്ത് കഴിഞ്ഞു. ഒറ്റക്ക് നില്‍ക്കുക അസാധ്യമെന്ന് ഭരണകൂടം നിരന്തരം ഞങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചില സുഹൃത്തുക്കളും ഇടക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ട് \'എന്തിനാണ് ടെന്‍ഷന്‍? ഷെയര്‍ വിറ്റുകൂടേ? ആ പണം കൊണ്ട് ഇനിയുള്ള ജീവിതം സുഖമായി കഴിയാമല്ലോ? വന്‍കിടക്കാര്‍ക്കു മാത്രമേ ഈ രംഗം കൈകാര്യം ചെയ്യാനാകൂ\'. ഈ സമ്മര്‍ദ്ദ ഘട്ടത്തില്‍ വിറ്റൊഴിഞ്ഞു പോയാല്‍ റിപ്പോര്‍ട്ടറും മറ്റൊരു കുത്തകയുടെ കൈയിലാകും.
അതായത് കേരളത്തില്‍ കോര്‍പ്പറേറ്റ് നിയന്ത്രണത്തില്‍ അല്ലാത്ത സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ ഒന്നുപോലും ഇല്ലാതെയാകും. അത് സംഭവിക്കാതിരിക്കണമെങ്കില്‍ നിങ്ങളുടെ പിന്തുണ എനിക്ക് വേണം. സാമ്പത്തിക സഹായമല്ല, ഉറച്ച ഐക്യദാര്‍ഢ്യമാണ് ആവശ്യം. പിടിച്ച് നില്‍ക്കാന്‍ അത് കൂടിയേ തീരൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന പൊലീസ് സേനയിൽ ​ഗുരുതരമായ അച്ചടക്കലംഘനം നടത്തി; ഉദ്യോ​ഗസ്ഥർക്കെതിരേ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുൻ ആഭ്യന്  (5 minutes ago)

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് പൊലീസ് ജീപ്പ് കുഴിയില്‍ വീണു  (6 minutes ago)

സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു  (1 hour ago)

മെസിയും സംഘവും നവംബറില്‍ കേരളത്തിലെത്തുമെന്ന് സൂചന  (2 hours ago)

Operation Sindoor കാരണം വെളിപ്പെടുത്തി  (2 hours ago)

Iron Beam 450! ഇസ്രായേലിന്റെ 'ലേസർ' തയ്യാർ  (2 hours ago)

ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും...  (4 hours ago)

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.  (4 hours ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (4 hours ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (4 hours ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (5 hours ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (5 hours ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (5 hours ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

Malayali Vartha Recommends