Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ചീഫ് വിപ്പ് സ്ഥാനവും എംഎല്‍എ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി പിസി ജോര്‍ജ്; ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടില്‍ കെ.എം. മാണി

28 MARCH 2015 08:36 AM IST
മലയാളി വാര്‍ത്ത.

ഗവ. ചീഫ് വിപ് സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടപ്പെടാതിരിക്കാന്‍ പിസി ജോര്‍ജ് സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്ത്. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പിസി ജോര്‍ജിനെ മാറ്റണമെന്ന കേരള കോണ്‍ഗ്രസ് (എം) ആവശ്യമാണ് ജോര്‍ജ് നിസഹായനായത്. ഇതു സംബന്ധിച്ചു യുഡിഎഫ് നേതൃത്വം നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ വഴിമുട്ടി. 
തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ മന്ത്രി കെ.എം. മാണിയും തനിക്കു സ്ഥാനം തന്നതു മാണിയല്ല, നീക്കണമെങ്കില്‍ യുഡിഎഫ് തീരുമാനിക്കണമെന്ന നിലപാടില്‍ ജോര്‍ജും ഉറച്ചുനില്‍ക്കുകയാണ്. ഇതേസമയം, പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ എല്ലാവരുമായും ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നാളെ ദുബായ്ക്കു പോകുന്ന ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ചയേ മടങ്ങിയെത്തൂ. 
കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാനായ ജോര്‍ജിനെ ഗവ. ചീഫ് വിപ് സ്ഥാനത്തു നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും നീക്കണമെന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തിന്റെ തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്നലെ ഉമ്മന്‍ ചാണ്ടിയുമായും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായും നടത്തിയ ചര്‍ച്ചകളില്‍ മാണി അറിയിച്ചു. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
എന്നാല്‍, ചീഫ് വിപ് സ്ഥാനം കാണിച്ചു തന്നെ ഭീഷണിപ്പെടുത്തരുതെന്നും ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം വിളിക്കാനും ആവശ്യപ്പെട്ടു ജോര്‍ജ് തിരിച്ചടിച്ചു. താന്‍ യുഡിഎഫിന്റെ ഭാഗമായി തുടരും, അതു കേരള കോണ്‍ഗ്രസ് (സെസക്യുലര്‍) പുനരുജ്ജീവിപ്പിച്ചു കൊണ്ടാവും - ജോര്‍ജ് വ്യക്തമാക്കി. പുതിയ പാര്‍ട്ടിയുമായി ജോര്‍ജിനെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ അനുവദിക്കില്ലെന്നു മാണിയും നിലപാടെടുത്തു. 
തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു ജോര്‍ജിനെ വരുത്തി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. രാജിക്കത്തും പോക്കറ്റിലിട്ടാണു മുഖ്യമന്ത്രിയെ കണ്ടതെന്നാണു സ്വകാര്യവാഹനത്തിലെത്തിയ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞത്. 
മുന്നണി നേതൃത്വം ആവശ്യപ്പെട്ടാല്‍ ചീഫ് വിപ് സ്ഥാനം രാജിവയ്ക്കാമെന്നും കേരള കോണ്‍ഗ്രസ്-എമ്മില്‍ ഇനി തുടരാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രിയെ ജോര്‍ജ് അറിയിച്ചു. തന്റെ പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുന്ന കാര്യവും ആവര്‍ത്തിച്ചു. 
ജോര്‍ജ് എത്തിയതിനു പിന്നാലെ കുഞ്ഞാലിക്കുട്ടിയും മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചര്‍ച്ചയില്‍ പങ്കാളികളായി. തുടര്‍ന്നു കുഞ്ഞാലിക്കുട്ടി, മാണിയുടെ വീട്ടിലെത്തി ജോര്‍ജുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിച്ചു. എന്നാല്‍ ജോര്‍ജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാട് മാണി ആവര്‍ത്തിച്ചു. 
ഇതിനുശേഷം ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു മാറി. മന്ത്രിമാരായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, മാണി എന്നിവര്‍ വീണ്ടും കൂടിയാലോചനകള്‍ നടത്തി. മാണി നിലപാടുമാറ്റാന്‍ തയാറാകാത്തതിനാല്‍ ചര്‍ച്ച ഫലം കണ്ടില്ല. ജോര്‍ജിനെയും പിന്നീട് ഓഫിസിലേക്കു വിളിച്ചുവരുത്തി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും അതും വിഫലമായി. ഇതോടെ പ്രശ്‌നപരിഹാരത്തിനുള്ള പുതിയ ഫോര്‍മുല തേടുകയാണ് യുഡിഎഫിലെ ക്രൈസിസ് മാനേജര്‍മാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (5 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (25 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (47 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (58 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (13 hours ago)

Malayali Vartha Recommends