Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പ്രളയം തടയാനായി മണല്‍ നീക്കാം; പുറത്തേക്ക് കൊണ്ടുപോവരുതെന്നു വനംവകുപ്പ്, മണലെടുപ്പ് കരാറില്‍ നിന്ന് ക്ലേയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്സ് പിന്മാറി

03 JUNE 2020 03:58 PM IST
മലയാളി വാര്‍ത്ത

പമ്പയില്‍ നിന്ന് മണല്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പ് വിലക്കി. പ്രളയം തടയാനായി മണല്‍ നീക്കാം. പുറത്തേക്ക് കൊണ്ടുപോവരുതെന്നു വനംവകുപ്പ് നിർദേശിച്ചു. ഇതോടെ മണല്‍ നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ഇതിനിടെ മണലെടുപ്പ് കരാറില്‍ നിന്ന് ക്ലേയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്സ് പിന്മാറി. മണല്‍ വില്‍ക്കാന്‍ അനുമതിയില്ലെങ്കില്‍ പ്രയോജനമില്ലെന്ന് ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ പ്രതികരിച്ചു. ഇടപാടില്‍ അഴിമതിയില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പമ്പ യാത്രയില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇന്ന് രംഗത്തെത്തിയിരുന്നു. ടോം ജോസിനും ഡി.ജി.പിക്കുമൊപ്പം പമ്പയില്‍ താനും പോയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാനായാണ് മണല്‍ നീക്കം ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പെടുത്ത തീരുമാനം ഉദ്യോഗസ്ഥര്‍ നടപ്പാക്കാത്തതിനാലാണ് നേരിട്ട് പോയത്. കലക്ടറെയും എസ്.പിയെയും ശാസിക്കുകയും ചെയ്തു.

ടോം ജോസിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മണല്‍ നീക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വിശ്വാസ് മേത്ത മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. വിരമിക്കുന്നതിന്‍റെ തലേദിവസം ഡി.ജി.പിയും ടോം ജോസും നടത്തിയ ഹെലികോപ്റ്റര്‍ യാത്ര ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.

യാത്രയ്ക്കുശേഷം ഉത്തരവിറക്കിയ പമ്പ ത്രിവേണിയിലെ മണല്‍ കൈമാറ്റത്തില്‍ വന്‍ അഴിമതിയെന്നു ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മേയ് 29 നാണ് ടോം ജോസ്, ലോക്നാഥ് ബഹ്റ എന്നിവര്‍ പത്തനംതിട്ടയില്‍ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. തിടുക്കപ്പെട്ട് നടത്തിയ ഈ യാത്രയ്ക്കുശേഷമാണ് പമ്പയില്‍ കഴിഞ്ഞ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്.

ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണല്‍ സൗജന്യമായി കണ്ണൂര്‍ ആസ്ഥാനമായുള്ള ക്ലേ ആന്‍റ് സെറാമിക്സ് എന്ന പൊതുമേഘലാ സ്ഥാപനത്തിനു കൈമാറിയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. മാലിന്യ നിര്‍മാര്‍ജനത്തിന്‍റെ പേരില്‍ പൊതുമേഘലാ സ്ഥാപനത്തെ മുന്‍ നിര്‍ത്തിയുള്ള കച്ചവടമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പമ്പയിലെ മണല്‍ നീക്കാത്തതിലും ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends