Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്

17 OCTOBER 2026 10:43 PM IST
മലയാളി വാര്‍ത്ത

നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുത്തരവ് പുറത്ത്. ഒന്നാം പ്രതി സുഹൈല്‍ സജീവ് മദ്യപിച്ച് വാഹനമോടിച്ചുവെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞു. ഇത് സംബന്ധിച്ച് ദൃക്‌സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളുമുണ്ട്. പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും മറ്റ് മൂന്ന് പ്രതികളും വേഗത്തില്‍ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കും. തെളിവ് നശിപ്പിക്കും, ഒളിവില്‍പ്പോകാനും സാദ്ധ്യതയുണ്ട്. അതിനാല്‍ ജാമ്യം നിഷേധിക്കുന്നുവെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

കേസിലെ ഒന്നാംപ്രതിയും വാഹനമോടിച്ചിരുന്നയാളുമായ സുഹൈല്‍ സജീവ് (19), കാറില്‍ ഒപ്പം യാത്ര ചെയ്ത നിനവ് (19), ജോയല്‍ (19), അമീര്‍ (19) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഒക്ടോബര്‍ 11നുണ്ടായ അപകടത്തില്‍ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ മരണമടഞ്ഞിരുന്നു. ഒന്നാംപ്രതിക്കെതിരെ നരഹത്യാ കുറ്റവും ബാക്കി മൂന്നുപേര്‍ക്കുമെതിരെ പ്രേരണാ കുറ്റവുമാണ് ചുമത്തിയത്.

കടുത്ത ലഹരിയിലായിരുന്ന ഒന്നാം പ്രതി മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ മറ്റ് പ്രതികളുടെ അകമ്പടിയോടെ വാഹനം ഓടിച്ചത് പൊതുസുരക്ഷയോടും മറ്റ് യാത്രികരുടെ ജീവനോടുമുള്ള നിരുത്തരവാദപരമായ സമീപനവും നിയമലംഘനവുമാണെന്ന് കോടതി വിലയിരുത്തി. എഫ്.ഐ.ആറില്‍ എല്ലാ കാര്യങ്ങളും വിശദമായി ഉണ്ടായിരിക്കണമെന്നില്ലെന്നും തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങളും പ്രതികളുടെ പങ്കും വ്യക്തമാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (27 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (31 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (45 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends