കൊറോണ ആർക്കും വരാവുന്ന സാഹചര്യം; നിരീക്ഷണം ഇനി വീട്ടിൽ മതിയെന്ന് ആരോഗ്യ മന്ത്രി, സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം

സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം ഇനിമുതൽ വീട്ടിൽ മതിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഇതേതുടർന്ന് വിദേശത്തു നിന്ന് വരുന്നവരുടെ വീടിനെ കുറിച്ച് തദ്ദേശ പ്രതിനിധികൾ വഴി അന്വേഷിക്കുന്നതായിരിക്കും. ഇതിലൂടെ സൗകര്യങ്ങളില്ലാത്തവര്ക്ക് മാത്രം സര്ക്കാര് ക്വാറന്റീൻ സൗകര്യം ഉറപ്പാക്കുകയും ചെയ്യും. അതുമാത്രമാണ് ഈ സാഹചര്യത്തിൽ പ്രായോഗികമായി നടപ്പാക്കാൻ പറ്റുന്നതെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി.
നിലവിലെ സാഹചര്യം അനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണ്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെ ഇല്ല. സംസ്ഥാനത്ത് പത്ത് ശതമാനം പേര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. അത് നിയന്ത്രിക്കാൻ സാധിച്ചാൽ കൊവിഡ് നിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും, അതിന് സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ബ്രേക്ക് ദ ചെയ്ൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മാസ്ക്ക് കൃത്യമായി ധരിക്കണം. ധരിക്കുന്ന മാസ്ക്ക് വൃത്തിയായി സൂക്ഷിക്കണം. രോഗം ആർക്കും വരാമെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ നിർദ്ദേശം പാലിച്ചാൽ മരണ നിരക്ക് കുറയ്ക്കാൻ കഴിയും. പ്രായമായവർ മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആളുകളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെകെ ശൈലജ ഓർമിപ്പിച്ചു.
എന്നാൽ ജൂണ് ഒമ്പത് മുതല് ഗള്ഫില് നിന്ന് പ്രതിദിനം 12 വിമാനങ്ങള് കേരളത്തിലേക്ക് സര്വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൊണ്ടാണ് സാധ്യത കൽപ്പിക്കുന്നത്. 420 ചാര്ട്ടേഡ് വിമാനങ്ങളും പ്രവാസികളെയും വഹിച്ച് നാട്ടിലെത്തുന്നതായിരിക്കും. കൂടുതല് പേരെ സ്വീകരിക്കാന് തയ്യാറെടുക്കുന്നതിന് ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്ക്ക് നിര്ദേശം നല്കിക്കഴിഞ്ഞു..
https://www.facebook.com/Malayalivartha

























