രണ്ടു മാസത്തെ ലോക്ക് ഡൗണ് ചതിച്ചു സാറേ.. ജീവിക്കാന് ഒരു നിവൃത്തിയുമില്ല.. ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്.. കുടുംബം പോറ്റാന് നിവൃത്തിയില്ലാതെ ഞാന് ആത്മഹത്യ ചെയ്യുന്നു..... ഹോട്ടല് തൊഴിലാളി മുഖ്യമന്ത്രിയ്ക്കു കത്തെഴുതി വച്ച ശേഷം ജീവനൊടുക്കി

രണ്ടു മാസത്തെ ലോക്ക് ഡൗണ് ചതിച്ചു സാറേ.. ജീവിക്കാന് ഒരു നിവൃത്തിയുമില്ല.. ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്.. കുടുംബം പോറ്റാന് നിവൃത്തിയില്ലാതെ ഞാന് ആത്മഹത്യ ചെയ്യുന്നു..! പട്ടിയ്ക്കും പൂച്ചയ്ക്കും ഉറുമ്പിനും പോലും കരുതല് നല്കുന്ന മുഖ്യമന്ത്രിയുടെ കേരളത്തില്, രണ്ടു മാസമായി തൊഴിലില്ലാതെ വന്നതോടെ ഹോട്ടല് തൊഴിലാളി ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തിയില് നിന്നാണ് ഹോട്ടല് തൊഴിലാളി മുഖ്യമന്ത്രിയ്ക്കു കത്തെഴുതി വച്ച ശേഷം ജീവനൊടുക്കി എന്ന ഞെട്ടിക്കുന്ന വാര്ത്ത പുറത്തു വരുന്നത്.
കടുത്തുരുത്തി വെള്ളാശേരി കാശാംകാട്ടില് രാജു സെബാസ്റ്റ്യനാണ് (55) തറവാട്ട് വീടിനുള്ളില് തൂങ്ങി മരിച്ചത്. എട്ടു വര്ഷത്തോളമായി മുട്ടുചിറയിലെ ഹോട്ടലില് ജീവനക്കാരനായിരുന്നു രാജു. ലോക്ക് ഡൗണിനെ തുടര്ന്നു രണ്ടു മാസത്തോളമായി ഹോട്ടല് തുറക്കുന്നുണ്ടായിരുന്നില്ല. പാഴ്സല് നല്കാന് ആരംഭിച്ചെങ്കിലും സപ്ലൈയറായ രാജുവിന് ജോലിയുണ്ടായിരുന്നില്ല.
ഇതേ തുടര്ന്നു രാജു അതീവ ദുഖിതനായിരുന്നു. തിങ്കളാഴ്ച മുതല് ഹോട്ടലുകള് തുറക്കുമെന്നും തനിക്ക് വീണ്ടും ജോലി ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്, തിങ്കളാഴ്ച തുറന്നെങ്കിലും ഹോട്ടലില് കാര്യമായ കച്ചവടം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില് പാഴ്സല് തന്നെ നല്കാന് കടക്കാരന് ആലോചിച്ചു. ഇതേ തുടര്ന്നു രാജു അടക്കമുള്ളവര്ക്കു ജോലിയില്ലെന്നും സൂചന ലഭിച്ചിരുന്നു.
വീട്ടില് നിന്നും രണ്ടു കിലോമീറ്റര് അകലെയുള്ള തറവാട്ട് വീട്ടില് അമ്മയെ കാണാനായാണ് രാജു എത്തിയത്. അമ്മയെ കണ്ട ശേഷം രാജുവിനെ വീട്ടില് നിന്നും കാണാതാകുകയായിരുന്നു. രാത്രി പത്തരയായിട്ടും രാജുവിനെപ്പറ്റി വിവരമില്ലാതെ വന്നതോടെ ബന്ധുക്കള് അന്വേഷണം ആരംഭിച്ചു. ഇത്തരത്തില് നടത്തിയ അന്വേഷണത്തിലാണ് തറവാട്ട് വീട്ടിലെ മുറിയില് രാജുവിനെ മരിച്ച നിലയില് കണ്ടെത്തിയത്.
ജീവിക്കാന് മറ്റൊരു മാര്ഗവുമില്ലെന്നും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവിതമെന്നും രാജു എഴുതിയ കത്തും പോക്കറ്റില് നിന്നും കണ്ടെത്തിയിരുന്നു. 14 വര്ഷത്തോളമായി വാടക വീട്ടില് താമസിക്കുന്ന രാജുവിന്റെ ജീവിത സാഹചര്യം ഏറെ ദുരിതം നിറഞ്ഞതാണ്. ഭാര്യ ഷീലയും രാജുവും ചേര്ന്നു ജോലി ചെയ്താണ് കുടുംബം മുന്നോട്ടു കൊണ്ടു പോയിരുന്നത്. മൂത്തമകള് എയ്ഞ്ചല് എട്ടാം ക്ലാസിലും രണ്ടാമത്തെ മകന് ഇമ്മാനുവല് നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.
https://www.facebook.com/Malayalivartha


























