ചികിത്സയുടെ മറവില് പെണ്കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്

എടവണ്ണയില് ചികിത്സയുടെ മറവില് മാതാവുമായി സൗഹൃദം പുലര്ത്തി പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്. ജിലാനി തങ്ങള് എന്ന പേരില് അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. മലപ്പുറം എടവണ്ണ കുണ്ടുതോടുള്ള വീട്ടില് വച്ചാണ് പീഡനം നടന്നത്.
ചികിത്സയ്ക്ക് വന്ന മാതാവുമായി സൗഹൃദബന്ധം പുലര്ത്തിയാണ് പ്രതി ഇവരുടെ മകളെ പീഡിപ്പിച്ചത്. രണ്ട് മാസത്തിലേറെയായി ഒളിവില് കഴിയുകയായിരുന്ന പ്രതിയെ എടവണ്ണ പൊലീസും നിലമ്പൂര് സ്ക്വാഡും ചേര്ന്ന് കാസര്കോട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലും കര്ണാടകയിലുമായാണ് ഇയാള് ഒളിവില് കഴിഞ്ഞിരുന്നത്. ജീലാനി തങ്ങള് എന്ന പേരില് അറിയപ്പെടുന്ന ഇയാള് മുന്പും സമാനമായ കേസുകളിലെ പ്രതിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























