ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്

പിക്കാക്സ് മലനിരകളിലെ ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ആക്രമണത്തിന് കരസേനയെ അയക്കില്ലെന്നും ട്രംപ് സൂചന നല്കി. ന്യൂസ് മാക്സിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് പിക്കാക്സ് മലനിരകളിലെ ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന കാര്യം വ്യക്തമാക്കിയത്. ഇറാനെതിരെയുള്ള ആക്രമണത്തില് ആണവായുധം പ്രയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ കൈവശം ആണവായുധം ഉണ്ടായിരുന്നെങ്കില് അവരത് ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു, ഇറാന്റെ ആണവകേന്ദ്രം ദശലക്ഷകണക്കിന് ടണ് പാറകള്ക്കും മണ്ണിനും അടിയിലാണ്. ഇപ്പോള് ഞങ്ങള് പിക്കാക്സ് മൗണ്ടനെക്കുറിച്ചും ആലോചിക്കുകയാണ്,? ഒരുപക്ഷേ ഞങ്ങള്ക്ക് അങ്ങോട്ട് പോകേണ്ടി വന്നേക്കാം, ആ കേന്ദ്രത്തെ ലക്ഷ്യമിട്ട് ഞങ്ങള് ആക്രമണം നടത്തും. വേഗത്തില് അത് തകര്ത്തുകളയും. ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha



























