സ്കൂള് വിദ്യാര്ത്ഥിനികളെ പീഡിപ്പിച്ച കേസില് സഹപാഠികള് ഉള്പ്പെടെ അഞ്ചുപേര് അറസ്റ്റില്

വിഴിഞ്ഞത്ത് സ്കൂള് വിദ്യാര്ത്ഥിനികളെ പീഡിപ്പിച്ച കേസില് സഹപാഠിയും പ്രായപൂര്ത്തിയാകാത്തവരും ഉള്പ്പെടെ അഞ്ചുപേര് അറസ്റ്റില്. ഇതില് മൂന്നുപേരാണ് പ്രായപൂര്ത്തിയാകാത്തവര്.വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷംവീട്ടില് ടിനു (20), വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസില് ലിന്സണ് (21), പ്രായപൂര്ത്തിയാകാത്ത മൂന്ന് സ്കൂള് വിദ്യാര്ത്ഥികളെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതികള് ഓട്ടോറിക്ഷയില് കറങ്ങിനടന്ന് പെണ്കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്ന്ന് നഗ്ന ചിത്രങ്ങള് ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന് ശ്രമിച്ചു.
കഴിഞ്ഞ വര്ഷം ഡിസംബര് മുതലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.രണ്ടു സ്കൂള് വിദ്യാര്ത്ഥിനികളെ രണ്ട് വീടുകളില് എത്തിച്ചായിരുന്നു പീഡനം.കഴിഞ്ഞ വര്ഷം സമീപത്ത സ്കൂളില് പഠിച്ചിരുന്ന പ്രതിയായ വിദ്യാര്ത്ഥിയെ ഒന്നും രണ്ടും പ്രതികളുടെ സഹായത്തോടെ ഈ അദ്ധ്യായന വര്ഷം ടി.സി വാങ്ങി പെണ്കുട്ടികള് പഠിക്കുന്ന സ്കൂളില് ചേര്ത്തിരുന്നു.തുടര്ന്ന് ഈ വിദ്യാര്ത്ഥിയെ ഉപയോഗിച്ച് നഗ്ന ഫോട്ടോകള് ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു.
ഒഴിഞ്ഞു മാറിയതോടെ ഓട്ടോയിലെത്തി സ്ഥിരമായി റോഡില് വച്ച് ശല്യം ചെയ്തതോടെ, പെണ്കുട്ടികള് പൊലീസില് പരാതി നല്കി.തുടര്ന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള് പിടിയിലായതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ കെ.ഹേമന്ത് കുമാര് പറഞ്ഞു.എസ്.ഐ പ്രശാന്ത്,എസ്.സി.പി.ഒ വിനയന്,സി.പി.ഒ റെജിന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവരില് നിന്ന് മൊബൈല് ഫോണുകള് കണ്ടെത്തി.ഇവര് ഉപയോഗിച്ച് ഓട്ടോറിക്ഷ കണ്ടെത്താനുണ്ട്. സംഭവത്തില് കൂടുതല് പ്രതികള് ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
https://www.facebook.com/Malayalivartha


























