Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

അലറി കരഞ്ഞ് പിതാവ് ഒന്നു വിളിച്ചാല്‍ പോരായിരുന്നോ? ഞാന്‍ വന്നു കൊണ്ടു പോരുമായിരുന്നില്ലേ മീനച്ചിലാറ്റില്‍ നിന്ന് അഞ്ജുവിന്റെ മൃതദേഹം പുറത്തെടുത്തപ്പോള്‍ അലറിക്കരഞ്ഞ് പിതാവ്, ഈ കാഴ്ച നാട്ടുകാരുടെയും ബന്ധുക്കളുടെയും കണ്ണുകള്‍ ഈറനണിയിച്ചു, പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയ ശേഷം വിദ്യാര്‍ഥിനി മീനച്ചിലാറ്റില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഹാള്‍ ടിക്കറ്റിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധന നടത്തുമെന്നു പൊലീസ്

09 JUNE 2020 09:43 AM IST
മലയാളി വാര്‍ത്ത

അഞ്ജു പരീക്ഷാ ഹാളില്‍ ഇരുന്ന് കരയുകയായിരുന്നുവെന്ന് ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥി ജിഷ്ണു. ഒരേ ഹാളില്‍ ഇരുന്നാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷ തുടങ്ങി ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കോപ്പിയടിച്ചുവെന്ന് ടീച്ചര്‍ പറഞ്ഞു. രണ്ടുമണിയായപ്പോള്‍ കുറച്ച് ടീച്ചര്‍മാരൊക്കെ അവിടെ എത്തി. ഒരു അച്ചനും എത്തി. പരീക്ഷാ പേപ്പര്‍ എല്ലാം എടുത്തുകൊണ്ടുപോയി. കോപ്പിയടിച്ചത് പിടിച്ചുവെന്നാണ് അധ്യാപകര്‍ പറഞ്ഞത്. അഞ്ജു ചുറ്റിനും കൂടിനിന്ന് അവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നുവെന്നും ജിഷ്ണു പറഞ്ഞു.

പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയ ശേഷം വിദ്യാര്‍ഥിനി മീനച്ചിലാറ്റില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഹാള്‍ ടിക്കറ്റിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധന നടത്തുമെന്നു പൊലീസ് .കൈയക്ഷരം മരിച്ച അഞ്ജുവിന്റേതാണോ എന്നറിയാനാണിത് എന്നാല്‍ ഹാള്‍ ടിക്കറ്റിനു പിന്നില്‍ പെന്‍സില്‍ കൊണ്ട് എഴുതിയതു പരീക്ഷാ ദിവസം അധ്യാപകന്റെ പരിശോധനയില്‍ കണ്ടെത്തിയെന്നു കോളജ് അധികൃതര്‍ പറയുന്നു. ഹാള്‍ ടിക്കറ്റിന്റെയും പരീക്ഷാ ഹാളിലെ സിസിടിവിയുടെയും ദൃശ്യങ്ങള്‍ കോളജ് അധികൃതര്‍ പുറത്തു വിട്ടു. ഇവ പൊലീസിനും കൈമാറി.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടം വിഡിയോ റെക്കോര്‍ഡിങ് നടത്തും. സംസ്‌കാരം ഇന്ന് .പരീക്ഷാ കേന്ദ്രത്തിലെ അധ്യാപകനും പ്രിന്‍സിപ്പലിനുമെതിരെ അഞ്ജുവിന്റെ പിതാവ് ഷാജി ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിനു പരാതി നല്‍കി.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മിഷനും കേസെടുത്തു.എംജി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത് കോളജിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കോപ്പിയടി സംബന്ധിച്ച് സര്‍വകലാശാലയ്ക്കു റിപ്പോര്‍ട്ട് നല്‍കിയതായി ബിവിഎം കോളജ് വൈസ് പ്രിന്‍സിപ്പല്‍ ലോജു കെ.ജോയി, ബര്‍സാര്‍ ഫാ.ജോസഫ് മുണ്ടയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.കോളജിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.

' കോളജില്‍നിന്ന് ഇറക്കി വിട്ടപ്പോള്‍ ഒന്നു വിളിച്ചാല്‍ പോരായിരുന്നോ, ഞാന്‍ വന്നു കൊണ്ടു പോരുമായിരുന്നില്ലേ...'മീനച്ചിലാറ്റില്‍ നിന്ന് അഞ്ജുവിന്റെ മൃതദേഹം പുറത്തെടുത്തപ്പോള്‍ പിതാവ് ഷാജി കരഞ്ഞു തളര്‍ന്നു വീണു. നാട്ടുകാരുടെയും ബന്ധുക്കളുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഞായറാഴ്ച രാവിലെ മുതല്‍ ചേര്‍പ്പുങ്കല്‍ പാലത്തിനു സമീപം ജലപാനമില്ലാതെ കാത്തിരിക്കുകയായിരുന്നു ഷാജി. ശനിയാഴ്ച വൈകിട്ട് അഞ്ജുവിന്റെ ബാഗ് ചേര്‍പ്പുങ്കല്‍ പാലത്തിനു സമീപം കണ്ടെത്തി. രാത്രിയോടെ, പൊലീസ് നിര്‍ദേശ പ്രകാരം മണര്‍കാട്ടുള്ള മൂത്ത മകളുടെ വീട്ടിലേക്കുപോയ ഷാജി പിറ്റേന്ന് പുലര്‍ച്ചെതന്നെ ചേര്‍പ്പുങ്കലില്‍ എത്തി.കോപ്പിയടിച്ചതിന്റെ തെളിവു ചോദിച്ചിട്ട് കോളജ് അധികൃതര്‍ തന്നില്ല.
കോളജിലെ സിസിടിവി പരിശോധിച്ചതില്‍ പ്രിന്‍സിപ്പല്‍ അഞ്ജുവിന്റെ അടുത്ത് എത്തുന്നതും േപപ്പര്‍ വാങ്ങിപ്പോകുന്നതും കാണുന്നുണ്ട്. തുടര്‍ന്ന് മുക്കാല്‍മണിക്കൂറോളം ക്ലാസില്‍ ഇരുന്ന ശേഷമാണ് അഞ്ജു പുറത്തേക്ക് പോകുന്നതെന്നും സിസിടിവിയില്‍ കണ്ടതായി അച്ഛന്‍ ഷാജി പറഞ്ഞു. മാനസിക പീഡനത്തെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മകള്‍ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാര്‍ഥിനികളില്‍ ഒരാളാണെന്നും ഒരിക്കലും കോപ്പിയടിക്കില്ലെന്നും സംഭവത്തില്‍ പരീക്ഷ എഴുതാന്‍ സെന്റര്‍ കിട്ടിയ കോളജിന്റെ പ്രിന്‍സിപ്പലിന്റെ പങ്ക് അന്വേഷിക്കണമെന്നും പിതാവ് ഷാജി ആവശ്യപ്പെട്ടു

ഷാജിയെ ഉള്‍പ്പെടെ ആരെയും കാണിക്കാതെ മൃതദേഹം തുണി കൊണ്ടു മറച്ച് ബോട്ടിലെത്തിച്ച് ആംബുലന്‍സില്‍ പാലാ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഷാജിയെ മൃതദേഹം കാണിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നു. മറ്റൊരു വാഹനത്തില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ കൊണ്ടു പോയി ഷാജിയെ മൃതദേഹം കാണിച്ചു. ചേര്‍പ്പുങ്കല്‍ ബിവിഎം കോളജിന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമിതി അംഗം എന്‍.ഹരിയുടെ നേതൃത്വത്തില്‍ കോളജ് കവാടം ഉപരോധിച്ചു. കോളജിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരായ ഗോവിന്ദം ശരത് (25), ഗോവിന്ദം സന്ദീപ് (24), അരവിന്ദ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (14 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (29 minutes ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (39 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (50 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (6 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (8 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (8 hours ago)

Malayali Vartha Recommends