ചെലവൂരില് നിന്നു കാണാതായ മൈസൂര് സ്വദേശിയെ കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു

കോഴിക്കോട് ചെലവൂരില് നിന്നും 9 മാസം മുന്പു കാണാതായ മൈസൂരു സ്വദേശി ഇമ്രാന് പാഷയെ (36) കണ്ടെത്താന് പൊലീസ് അന്വേഷണം മൈസൂരുവിലേക്കു വ്യാപിപ്പിച്ചു.
ചെലവൂരില് കുടുംബസമേതം താമസിക്കുന്നതിനിടെ ആയിരുന്നു തിരോധാനം.
ചേവായൂര് എസ്ഐ ഷിബു എഫ്. പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇക്കഴിഞ്ഞ സെപ്റ്റംബര് 17-ന് ആണ് ചെലവൂരിലെ വീട്ടില്നിന്നു മൈസൂരുവിലേക്കെന്നു പറഞ്ഞു പോയത്.
15 വര്ഷമായി ചെലവൂരില് താമസിക്കുകയായിരുന്നു. ഭാര്യയുടെ പരാതിയിലാണു പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha


























