കൊലപാതക ശ്രമക്കേസിലെ പ്രതി വനിതാ പോലീസിനെ ആക്രമിച്ചശേഷം രക്ഷപ്പെട്ടു

ആലപ്പുഴ മുഹമ്മ പോലീസ് സ്‌റ്റേഷനില്‍ വനിതാ പോലീസിനെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. കൊലപാതക ശ്രമക്കേസിലെ പ്രതി ചെറുവാരണം സ്വദേശി നാണപ്പന്‍ എന്നുവിളിക്കുന്ന അരുണ്‍കുമാര്‍ (23) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ 5.30 രക്ഷപ്പെട്ടത്. പ്രതിയുടെ ആക്രമണത്തില്‍ കൈയ്ക്ക് പരുക്കേറ്റ വനിതാ സി.പി.ഒ കവിതയെ മുഹമ്മ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
രാവിലെ ശൗചാലയത്തില്‍ പോകുന്നതിന് വെള്ളം ആവശ്യപ്പെട്ട അരുണ്‍കുമാര്‍ മുഖം കഴുകുന്നതിന് പുറത്തേക്കിറങ്ങി. മറ്റു പോലീസുകാരുടെ ശ്രദ്ധതിരിഞ്ഞതോടെ പാറാവുനിന്ന വനിതാ പോലീസിനെ ആക്രമിച്ചശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha