അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു. പെട്ടെന്ന് തന്നെ സഞ്ചാരികള്‍ റിവേഴ്‌സെടുത്ത് മാറിയതിനാല്‍ അപകടം സംഭവിച്ചില്ല. മലക്കപ്പാറ റോഡില്‍ പുളിയിലപ്പാറക്കും വാച്ചുമരത്തിനുമിടയില്‍ ചൂഴിമേടില്‍ വെള്ളി വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം.
ആന മദപ്പാടിലാണെന്ന് വനംവകുപ്പ് അറിയിച്ചു. മദപ്പാട് സമയങ്ങളില്‍ ആനയെ വാഴച്ചാല്‍- ആനക്കയം ഭാഗങ്ങളിലാണ് കാണാറ്. ഈ ഭാഗങ്ങളിലൂടെ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
മഞ്ഞ കൊമ്പന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാച്ചുമരം ഉന്നതിയിലെ ഊരുമൂപ്പന്റെ ഭാര്യയെയും അതിരപ്പിള്ളി കണ്ണംകുഴി ഭാഗത്ത് കുട്ടിയെ കൊലപ്പെടുത്തിയതും മദപ്പാട് കാലത്തായിരുന്നു.
മദപ്പാട് കഴിഞ്ഞാല്‍ വെറ്റിലപ്പാറ എണ്ണപ്പന തോട്ടത്തിലാണ് മഞ്ഞകൊമ്പന്‍ തമ്പടിക്കുന്നത്. വാഹനങ്ങള്‍ തടഞ്ഞിടുന്നതാണ് മഞ്ഞകൊമ്പന്റെ പ്രധാന വിനോദം.
https://www.facebook.com/Malayalivartha
























