ട്രോളിംഗ് നിരോധനം ഇന്ന് അര്ദ്ധരാത്രി മുതല് നിലവില് വരും... ലോക്ഡൗണില് ഇളവുകള് അനുവദിച്ചതുമൂലം സാമൂഹിക അകലം പാലിച്ച് തൊഴിലാളികള് കടലില് പോയിരുന്നെങ്കിലും മത്സ്യലഭ്യത കുറഞ്ഞതിനാല് അവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞിരിക്കവേ ഇനി ട്രോളിംഗ് തീരുന്നതുവരെ മത്സ്യ തൊഴിലാളികള്ക്ക് വറുതിയുടെ നാളുകള്

ട്രോളിംഗ് നിരോധനം ഇന്ന് അര്ദ്ധരാത്രി മുതല് നിലവില് വരും... ലോക്ഡൗണില് ഇളവുകള് അനുവദിച്ചതുമൂലം സാമൂഹിക അകലം പാലിച്ച് തൊഴിലാളികള് കടലില് പോയിരുന്നെങ്കിലും മത്സ്യലഭ്യത കുറഞ്ഞതിനാല് അവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞിരിക്കവേ ഇനി ട്രോളിംഗ് തീരുന്നതുവരെ മത്സ്യ തൊഴിലാളികള്ക്ക് വറുതിയുടെ നാളുകള്.
കോവിഡ് പ്രതിരോധത്തെ തുടര്ന്നുള്ള പ്രതിസന്ധികളുടെ ദുരിതമൊഴിയുന്നതിനിടെയാണ് ജൂലൈ 31 അര്ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്ക്കുന്ന ട്രോളിംഗ് നിരോധനവും വരുന്നത്. ഇത് തീരദേശമേഖലയില് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനിടെ ന്യൂനമര്ദ്ദവും ചുഴലിക്കാറ്റും കടല്ക്ഷോഭവും ഉള്പ്പെടെ കാലാവസ്ഥയില് ഉണ്ടായ മാറ്റത്തെത്തുടര്ന്നുള്ള നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികള്ക്ക് തൊഴില് നഷ്ടപ്പെടുത്തിയിരുന്നു. ഇനി ട്രോളിംഗ് തീരുന്നതുവരെയും മത്സ്യ തൊഴിലാളികള്ക്ക് വറുതിയുടെ നാളുകളാണ്. 52 ദിവസത്തിന് ശേഷം ജൂലൈ 31 ന് നിരോധനം അവസാനിക്കുന്നതു വരെ മത്സ്യബന്ധന ബോട്ടുകള് മത്സ്യബന്ധനം നടത്താന് പാടില്ല.
യന്ത്രവത്കൃത ഇന്ബോര്ഡ് വള്ളങ്ങള്ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്ക്കും ട്രോളിംഗ് നിരോധനകാലത്തും മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. എന്നാല് ഒരു ഇന്ബോര്ഡ് വള്ളത്തിനൊപ്പം ഒരു ക്യാരിയര് വള്ളം മാത്രമെ അനുവദിക്കുകയുള്ളു. കോവിഡ് മാനദണ്ഡത്തില് സാമൂഹിക അകലം പാലിക്കണമെന്നതിനാല് യന്ത്രവത്കൃത ഇന്ബോര്ഡ് വള്ളങ്ങളില് പോകാവുന്ന തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഈ മേഖലയിലെ അമ്പതു ശതമാനത്തോളം തൊഴിലാളികളെ ഇത്തരം നിയന്ത്രണം പ്രതികൂലമായി ബാധിക്കും. അതിനാല് കൂടുതല് ഇളവുകള് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്.
https://www.facebook.com/Malayalivartha



























