Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ചൈനക്ക് ഇനി രക്ഷയില്ല; ഭാരതവുമായി ഇടഞ്ഞാല്‍ ചൈനയുടെമേല്‍ നാവിക ഉപരോധമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭാരതത്തിനാവും

09 JUNE 2020 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...

പ്രധാനമന്ത്രിയുടെ ആക്ട് ഈസ്റ്റ് നയം ഒരു ഇരുമ്പ് മറയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തീര്‍ത്തിരിക്കുന്നത്. ചൈനയുടെ ഭാഗത്തു നിന്നും കരയിലുണ്ടാകുന്ന ഏതൊരു നീക്കത്തിനും കരയിലും കടലിലും നയതന്ത്ര രംഗത്തും ശക്തമായ തിരിച്ചടി കൊടുക്കാന്‍ ഭാരതമിന്ന് പ്രാപ്തമാണ്. ഏതൊരാക്രമണത്തിനും പൂര്‍ണ്ണ സജ്ജമായൊരു നാവിക സേനാ താവളം 2019ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഭാരതമവിടെ നിര്‍മ്മിച്ചു.

ഭാരതവുമായി ഇടഞ്ഞാല്‍ ചൈനയുടെമേല്‍ നാവിക ഉപരോധമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭാരതത്തിനാവും. ചൈനീസ് വ്യാപാരത്തിന്റെ എണ്‍പത് ശതമാനം കടന്നുപോകുന്നത് ഇതിലൂടെയായതിനാല്‍ ഇത്തരമൊരു സമീപനമുണ്ടായാല്‍ ചൈനയുടെ വ്യാപാര ചെലവ് വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനും മറ്റൊരു സമുദ്രപാതയെ ചൈനക്ക് കണ്ടത്തേണ്ടതായും വരും. ഭാരതത്തിന്റെ നീക്കങ്ങള്‍ക്ക് ശക്തിപകരും വിധം 2014ല്‍ പ്രധാനമന്ത്രി രൂപം കൊടുത്ത ആക്ട് ഈസ്റ്റ് നയം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ചു. ഇതിന്റെ ഭാഗമായി സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് ചാങ്ങി തുറമുഖം ഇന്ത്യന്‍ നാവിക സേനയ്ക്ക് ഉപയോഗിക്കാനുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. തൊട്ടടുത്തുള്ള ഇന്തോനേഷ്യയുടെ സബാങ് തുറമുഖം വികസിപ്പിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം ഭാരതത്തിനു ലഭിച്ചു. ഇന്ത്യയുടെ പുതിയ നീക്കത്തിലൂടെ ചൈനയുടെ എണ്ണ - പ്രകൃതി വാതക ചരക്ക് കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക സാന്നിധ്യം കടന്നു മാത്രമേ മലാക്ക കടലിടുക്കിലൂടെ പോകാന്‍ സാധിക്കൂ.
മാലദ്വീപ്, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള നാവിക ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഭാരതത്തിന്റെ മറ്റൊരു പ്രധാന തന്ത്രം. ബംഗ്ലാദേശിനെ ചൈന മുതലെടുക്കുന്നത് തടയിടാന്‍ 5 ബില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക സഹായമാണ് ഇന്ത്യ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കടലിലൂടെ ഇന്ത്യയെ മ്യാന്മറുമായി ബന്ധിപ്പിക്കുന്ന കലാഡന്‍ മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി പ്രോജെക്റ്റിലൂടെ ആ രാജ്യത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ചൈന നല്‍കുന്ന വായ്പയ്ക്ക് ആറര ശതമാനം പലിശ നല്‍കുമ്പോള്‍ ഇന്ത്യ നല്‍കിയ പുതിയ വായ്പയ്ക്ക് ഒരു ശതമാനമാണ് പലിശ. പകരമായി ചൈനീസ് അധീനതയിലുള്ള ഹീബന്‍ടോട്ട തുറമുഖത്തിന് തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ഹീബന്‍ടോട്ട വിമാനത്താവളം നേടിയെടുക്കാന്‍ ഭാരതത്തിന് സാധിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഏഡന്‍ കടലിടുക്കില്‍ ജിബൂട്ടിയിലെ ചൈനീസ് തുറമുഖത്തിന് ബദലായി തൊട്ടടുത്ത് ഒമാനില്‍ ഭാരതവും തുറമുഖം തുറന്നു. അറബിക്കടലില്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് നല്‍കിയ ഗ്വാദര്‍ തുറമുഖത്തിന് അടുത്തായി ഇറാനില്‍ ഇന്ത്യ നിര്‍മിച്ച ചബ്ബാര്‍ തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ സേഷ്യല്‍സ്, മൗറീഷ്യസ്, മഡഗാസ്‌കര്‍, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ തുറമുഖം നിര്‍മിക്കാന്‍ ഭാരതത്തിന് പുതുതായി അനുമതി ലഭിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കയുടെയും ഇന്ത്യയുടേയും നാവിക താവളങ്ങള്‍ പരസപരം ഉപയോഗിക്കാനുള്ള കരാര്‍ ഇരു രാജ്യങ്ങളും 2016ല്‍ ഒപ്പുവച്ചിരുന്നു. സമാന സഹകരണം ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ഭാരതത്തിനുണ്ട്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിലൂടെ തെക്കന്‍ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സഹകരണം വ്യാപിപ്പിക്കുകയും നാവിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ - ജപ്പാന്‍ - അമേരിക്ക എന്നിവര്‍ ചേര്‍ന്നുള്ള സൈനിക അഭ്യാസം ചൈനയ്ക്കുള്ള വലിയൊരു മുന്നറിയിപ്പായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (5 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (22 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (31 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (41 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (54 minutes ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends