പരുമല ആശുപത്രി ജീവനക്കാർക്ക് ആശ്വാസം; മരിച്ച സലീല തോമസിന്റെ പരിശോധന ഫലം നെഗറ്റീവ്

ആലപ്പുഴയില് കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ഡോക്ടർ സലീല തോമസിന്റെ പരിശോധന ഫലം പുറത്ത് വന്നു . കോവിഡില്ല എന്നാണ് പരിശോധന ഫലത്തിൽ വന്നിരിക്കുന്നത്. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ് ആയിരുന്നു നിരീക്ഷണത്തിലിരിക്കെ മരിച്ചത്. പരുമല ഗ്രിഗോറിയോസ് ഹാർട്ട് ഹോസ്പിറ്റലിൽ എത്തിയത് ഹൃദ്രോഹവുമായി ബന്ധപ്പെട്ട അസുഖത്തിനായിരുന്നു എത്തിയത് . ദേഹം വേദനയും മറ്റു അസ്വസ്ഥതയും കാരണമായിരുന്നു ഇവർ ആശുപത്രിയിൽ എത്തിയത്. വൈകുന്നേരത്തോടെ ഇവരുടെ സ്ഥിതി മോശമാകുകയായിരുന്നു.
രാത്രിയോടെ ഇവർ മരിക്കുകയും ചെയ്തു. ചികിൽസയിലിരിക്കെ ആയിരുന്നു ഇവർ അവിടെ വച്ച് മരിച്ചത്. എന്നാൽ ഇവർ ക്വാറന്റിനിലായിരുന്നു എന്ന കാര്യം മറച്ച് വയ്ക്കുകയാണ് ചെയ്തത്. എന്നാൽ ഈ വിവരം അറിഞ്ഞ ശേഷം പരുമല ഗ്രിഗോറിയോസ് ഹാർട്ട് ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ആശങ്കയിലായിരുന്നു.ഇവരുടെ മരണത്തോടെ ഒരു ആശുപത്രി മുഴുവൻ പരിഭ്രാന്തിയിലായിരുന്നു. ഇവരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇപ്പോൾ പരിശോധന ഫലം നെഗറ്റീവ് ആയിരിക്കുകയാണ് . മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു . വെള്ളിയാഴ്ചയായിരുന്നു സലീല ബംഗളുരുവിൽ നിന്ന് എത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില് ചികിത്സയിലായിരുന്നു ഇവര്. ക്വാറന്റിനിലായിരുന്നു എന്ന വിവരം മറച്ച് വച്ച് ആശുപത്രിയിൽ ചികിൽസ തേടിയതിനാൽ ഇവർ വിമർശനം നേരിട്ടിരുന്നു.
https://www.facebook.com/Malayalivartha



























