ബസ് ചാർജ് കുറച്ചതിന് സ്റ്റേ; കൂട്ടിയ നിരക്ക് ഈടാക്കാം; സർക്കാർ പുതിയ ഉത്തരവ് ഇറക്കുന്നത് വരെ സ്റ്റേ

സംസ്ഥാനത്ത് ബസ് ചാർജ്ജ് കുറച്ചതിന് ഹൈക്കോടതി സ്റ്റേ. ബസ് ചാർജ്ജ് കുറച്ച സർക്കാർ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂട്ടിയ യാത്ര നിരക്ക് ഈടാക്കും.
ഉത്തരവ് സ്റ്റേ ചെയ്തത്തോടെ കൂട്ടിയ നിരക്ക് ഈടാക്കാം. സേവനദാതാക്കളുടെ സാമ്പത്തികവസ്ഥ കണക്കിലെടുക്കണമെന്നും നിർദേശം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് ചാർജ്ജ് കൂട്ടിയത്. ഇളവുകൾ വന്നതോടെ സർക്കാർ ഉത്തരവ് പിൻവലിച്ചിരുന്നു. സർക്കാർ പുതിയ ഉത്തരവ് ഇറക്കുന്നത് വരെയാണ് സ്റ്റേ .
https://www.facebook.com/Malayalivartha



























