വാസുവിന്റെ വിശ്വാസം സുരേന്ദ്രന് അവിശ്വാസം; അവിശ്വാസികള്ക്ക് എതിരായി പ്രവര്ത്തിക്കാന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഡോക്ടറേറ്റെടുത്തിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്

ആരാധനാലയങ്ങളുടെ പേരില് കേരളത്തില് ഇപ്പോള് നടക്കുന്ന കോലാഹലങ്ങള്. അത് പലതിനുമുള്ള മുന്നോടിയാണോ. തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബര് അവസാനത്തോടെ. ഇപ്പോഴെ മുണ്ടുമുറിക്കി കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ് നേതാക്കന്മാര്. കലികാലം എന്നു പറഞ്ഞാല് ഇതായിരിക്കണം. ആരാധനാലയങ്ങള് തുറക്കണമെന്ന് കമ്മ്യൂണിസ്റ്റുകാരും തുറക്കരുതെന്ന് സംഘപരിവാറുകാരും ആവശ്യപ്പെടുന്ന കാഴ്ച പോലൊരു കാഴ്ച ഈ ലോകത്ത് വേറെയെന്തുണുള്ളത്....? ചാനലായ ചാനലുകളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും അമ്പലങ്ങളും പള്ളികളും തുറക്കാനുള്ള കേരള സര്ക്കാര് നിലപാടിനെ ഓടി നടന്ന് ന്യായീകരിക്കുകയാണ് നമ്മുടെ സഖാക്കള്.
അതേസമയം, ആരോടു ചോദിച്ചിട്ടാണ് ഇതൊക്കെ തുറക്കുന്നതെന്നാണ് പരിവാറുകാര് ചോദിക്കുന്നത്. കൊറോണക്കാലം അസാധാരണ സമയമാണെന്നു പറയുന്നത് വെറുതെയല്ല .
വാസ്തവത്തില് ഇതൊരു വലിയ തമാശയാണ്. ചിലപ്പോള് ഇത് ദൈവങ്ങളുടെ പ്രതികാരമായിരിക്കും. ഇത്രയും കാലം തങ്ങളെ ധിക്കരിച്ച കമ്മ്യൂണിസ്റ്റുകാരെ തങ്ങളുടെ ന്യായീകരണവാദികളാക്കുക, ജീവന് ത്യജിച്ചും ക്ഷേത്രങ്ങള് നിര്മ്മിക്കാന് മുന്നിട്ടിറങ്ങുന്നവരെക്കൊണ്ട് ക്ഷേത്രങ്ങള് തുറക്കരുതെന്ന് പറയിപ്പിക്കുക. ഇതല്ല ഇതിലപ്പുറവും സംഭവിക്കും. അവിശ്വാസികള്ക്ക് എതിരായി പ്രവര്ത്തിക്കാന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഡോക്ടറേറ്റെടുത്തിരിക്കുകയാണ്ന്നെും സര്ക്കാരിന് ദേവസ്വത്തിന്റെ സമ്പത്തിലാണ് കണ്ണെന്നും ഭക്തരോടുള്ള താല്പര്യമല്ലെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന് വെടിപ്പൊട്ടിച്ചു. കടകംപള്ളിക്ക് ആര്ത്തിയുണ്ടെങ്കില് അത് ഭക്തരുടെ തലയില് അടിച്ചേല്പ്പിക്കരുതെന്നും കെ. സുരേന്ദ്രന് പറഞ്ഞു. മുസ്ലിം മത മേലധ്യക്ഷന്മാര് പള്ളികള് തുറക്കുന്നില്ലെന്ന് തീരുമാനമെടുത്തു. ക്രൈസ്തവ ദേവാലയങ്ങളും ഇപ്പോള് തുറക്കേണ്ടെന്ന നിലപാടിലാണ്. എന്നാല് ക്ഷേത്രങ്ങളുടെ കാര്യത്തില് മാത്രം സര്ക്കാര് തീരുമാനമെടുക്കുന്നു. വിശ്വാസികളെ മുഖവിലയ്ക്കെടുക്കുന്നില്ല. എല്ലാം കേന്ദ്രത്തിന്റെ തലയില് കെട്ടിവെച്ച് രക്ഷപ്പെടാനാണ് സര്ക്കാര് ശ്രമിക്കുന്നത്. കേന്ദ്രം പറയുന്നത് എല്ലാം നടപ്പാക്കിയവരാണോ സംസ്ഥാന സര്ക്കാര്? പതിനാല് ദിവസം ഇന്സ്റ്റിറ്റിയൂഷണര് ക്വാറന്റൈന് കേന്ദ്രം പറഞ്ഞത് സംസ്ഥാന സര്ക്കാര് അതുപോലെയാണോ നടപ്പിലാക്കിയത്? മദ്യം വാങ്ങാന് അഞ്ചു പേരില് കൂടുതല് ആളുകളെ ലൈനില് തുടരാന് അനുവദിക്കരുതെന്ന് കേന്ദ്രം പറഞ്ഞപ്പോള് അതുപോലെയാണോ നടക്കുന്നത്? അപ്പോള് എല്ലാം കേന്ദ്രത്തിന്റെ തലയില് വെച്ച് നടപ്പിലാക്കാന് കഴിയില്ലെന്ന് സുരേന്ദ്രന് ഉറപ്പിക്കുന്നു.
https://www.facebook.com/Malayalivartha



























