'മിക്ക കോളേജുകളിലും കൗൺസിലർ പോസ്റ്റ് ഇത്തരം അവസരങ്ങളിൽ ആണ് ഉപകാരപ്പെടുന്നത്.. അദ്ധ്യാപകർ നേരെ കൗൺസലിംഗ് മുറിയിൽ എത്തിക്കുകയും വീട്ടുകാർ എത്തും വരെ കുട്ടിക്ക് വൈകാരികമായ പിന്തുണ നൽകുകയും ചെയ്യും...'അഞ്ജു ഷാജിയുടെ മരണത്തിൽ സങ്കടം രേഖപ്പെടുത്തി കൗൺസലിംഗ് സൈക്കോളജിസ്റ് ആയ കലാ മോഹൻ

പാരലൽ കോളേജ് വിദ്യാർത്ഥിനി അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിരവധി വാദപ്രതിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന പേരിൽ പരീക്ഷാഹാളിനുള്ളിൽ വച്ച് പിടിക്കപ്പെട്ട അഞ്ജുവിനെ കാണാതാകുകയും പിന്നീട് മൃതദേഹം മീനച്ചിലാറ്റിൽ നിന്ന് കണ്ടെടുക്കുകയുമായിരുന്നു. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ് ആയ കലാ മോഹൻ.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
അഞ്ജു ഷാജിയുടെ മരണത്തിന് ഒരുപാട് സങ്കടം..
ഒരു കോളേജിലെ കൗൺസലിംഗ് സൈക്കോളജിസ്റ് ആയ ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ...
ഞാൻ ജോലി ചെയ്യുന്ന മാറിവനിയസ് കോളേജില്, പുതുവർഷത്തിൽ ക്ലാസുകൾ തുടങ്ങുമ്പോൾ പ്രിൻസിപ്പൽ എല്ലാ കൊല്ലവും എനിക്ക് നിർദേശങ്ങൾ തരുന്നത് കോളേജിലെ ലിഖിതവും അലിഖിതവുമായ നിയമങ്ങൾ കുഞ്ഞുങ്ങൾക്ക് ഓരോ ക്ലാസ്സിലും കൗൺസിലർ ആയ ഞാൻ പറഞ്ഞു കൊടുക്കണം എന്നാണ്..
എല്ലാ ക്ലാസ്സുകളിലും ഒരു പീരിയഡ് എനിക്ക് അതിനായി തരും..
അതിൽ പ്രധാനപെട്ട ഒന്നാണ് പരീക്ഷ നടക്കുബോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നത്..
പരീക്ഷ ഹാളിൽ കടക്കുന്നതിനു മുന്പ് മറ്റു പുസ്തകങ്ങൾ പുറത്ത് വെയ്ക്കുക..
ചെറിയ തുണ്ട് പോലും കയ്യിൽ വെയ്ക്കാതെ ഇരിക്കുക..
ഹാൾ ടിക്കറ്റിന്റെ ഒരു വശത്തു പോലും ഒന്നും എഴുതരുത്.. അങ്ങനെ വിശദമായി പറയുക പതിവാണ്..
Malpractise സംഭവങ്ങൾ മിക്ക കോളേജുകളിലും നടക്കുന്നതാണ്..
സർവകലാശാല നിയമപ്രകാരമുള്ള ചട്ടങ്ങൾ കോളേജ് അധികൃതർ പാലിച്ചില്ല എങ്കിൽ,
തെറ്റിന് കൂട്ട് നിന്നു എന്നുള്ള ആരോപണം ആകും..
അഴിമതി ആരോപണം വരെ തുടർന്നു ഉണ്ടാകും..
തെറ്റ് കണ്ടു പിടിച്ചാൽ നിയമ നടപടികൾ സ്വീകരിക്കാൻ അദ്ധ്യാപകർ ബാധ്യസ്ഥര് ആകാതെ എന്താണ് ചെയ്യുക.. !
മിക്ക കോളേജുകളിലും കൗൺസിലർ പോസ്റ്റ് ഇത്തരം അവസരങ്ങളിൽ ആണ് ഉപകാരപ്പെടുന്നത്..
അദ്ധ്യാപകർ നേരെ കൗൺസലിംഗ് മുറിയിൽ എത്തിക്കുകയും വീട്ടുകാർ എത്തും വരെ കുട്ടിക്ക് വൈകാരികമായ പിന്തുണ നൽകുകയും ചെയ്യും..
വീട്ടുകാരും പെട്ടന്ന് ഉൾകൊള്ളില്ല..
അവർ തന്റെ കുഞ്ഞു അങ്ങനെ ചെയ്യില്ല എന്ന് വാദിക്കുക സ്വാഭാവികം..
സങ്കടം തോന്നുന്നത് വളരെ നന്നായി പഠിക്കുന്നവർ പോലും ഇത് ചെയ്യുമ്പോൾ ആണ്..
Malpractise പിടിച്ചു കഴിഞ്ഞാൽ എങ്ങനെ ഇനിയും മുന്നോട്ട് പോകാം എന്നതും മറ്റു നിയമങ്ങളും കൗൺസിലർ ഉൾപ്പടെ ഉള്ള ബന്ധപ്പെട്ട അദ്ധ്യാപകർ പറഞ്ഞു മനസ്സിലാക്കി അവരെ സമാധാനപ്പെടുത്തി എടുക്കുക ആണ് പതിവ്..
കാരണം മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും മാനസികാവസ്ഥ ഒരുപാടു സങ്കടത്തിൽ ആയിരിക്കുമല്ലോ..
PTA മീറ്റിംഗിൽ ഇത്തരം കാര്യങ്ങൾ ജോലി ചെയ്യുന്ന കോളേജില് എനിക്ക് സംസാരിക്കാൻ അവസരം കിട്ടുമ്പോൾ ഞാൻ പറയാറുണ്ട്..
കുട്ടികൾ മാത്രമല്ല മാതാപിതാക്കളും അറിയണം ഇത്തരം പ്രശ്നം ഉണ്ടായാൽ എന്ത് ഗുരുതരമായ കാര്യങ്ങൾ പിന്നെ സംഭവിക്കാം എന്ന്.. സർവകലാശാല നിയമം എന്താണെന്ന്....
എത്ര കോളേജുകളിൽ ഇത്തരം ക്ലാസുകൾ ഉണ്ടെന്ന് അറിയില്ല..
കോളേജില് ഇത്തരം സംഭവം ഉണ്ടായാൽ ആ കുഞ്ഞിൻറെ മാതാപിതാക്കൾ എത്തുന്ന വരെ അവളെ സാന്ത്വനിപ്പിച്ചു ധൈര്യം കൊടുത്തു കൊണ്ടിരിക്കണം..
മാതാപിതാക്കൾ / ലോക്കൽ ഗാർഡിയൻ വരാതെ കുട്ടിയെ ഒറ്റയ്ക്ക് വിടരുത്..
അവർ എത്തുമ്പോൾ അവർക്കും സാന്ത്വനം നൽകി കാര്യങ്ങൾ മനസ്സിലാക്കും.
ഇവിടെ അങ്ങനെ ഒന്ന് സംഭവിച്ചില്ല..
കോപ്പി അടിച്ചു പിടിക്കുമ്പോൾ ഉണ്ടാകുന്ന അപമാനം സ്വാഭാവികമാണ്..
അപ്പോൾ ആ കുഞ്ഞുങ്ങൾക്ക് ധൈര്യം കൊടുക്കണം..
അങ്ങനെ ഒന്ന് സംഭവിക്കാതെ ഇരിക്കാൻ അതാത് കോളേജില് അധ്യയനവർഷം തുടങ്ങും മുൻപേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം..
കുഞ്ഞുങ്ങളെ ആത്മധൈര്യം ഉള്ളവരാക്കി എടുക്കണം..
പ്രതിസന്ധികൾ തരണം ചെയ്യാൻ പാകത്തിന്...!
അദ്ധ്യാപകർക്ക് സർവകലാശാല നിയമങ്ങൾ പാലിക്കാതെ പറ്റില്ലല്ലോ...
കോപ്പി അടിച്ചു എന്ന ആരോപണത്തിൽ പിടിച്ചാലോ കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം എത്ര വലുതാണ് !!
സർവകലാശാലപരീക്ഷ നിയമം മനഃശാസ്ത്രപരമാക്കണം,
എങ്കിലേ കാര്യമുള്ളൂ..
കുട്ടിയുടെ ദൃശ്യങ്ങൾ ഇങ്ങനെ കാണിക്കുന്നത് ക്രൂരത ആണ്. എന്നാൽ,
കോളേജ് അധികൃതർ അവരുടെ ഭാഗം വ്യക്തമാക്കിയില്ല എങ്കിൽ അത് മറ്റൊരു വഴിക്ക് നീങ്ങും.
എന്തിനാണ് ഇത്രയും കർക്കശമായ നടപടികൾ സർവകലാശാല എഴുതി വെച്ചിരിക്കുന്നത്.. !!!
ഇത്തരം സംഭവം നടന്നാൽ എടുക്കേണ്ട നടപടി ഒന്ന് ലഘൂകരിച്ചൂടെ
ചേർത്ത് പിടിച്ചു തിരുത്തുന്നതിന് എത്രയോ മഹത്വം ഉണ്ട്..
കുട്ടികളെ നേർവഴിക്കു കൊണ്ട് വരാൻ കടുത്ത ശിക്ഷ ആണോ നൽക്കേണ്ടത് !
Law കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആർട്സ് കോളേജ് തുടങ്ങി പല കോളേജുകളിൽ കൗൺസലിംഗ് സൈക്കോളജിസ്റ് ആയി ജോലി നോക്കിയ എനിക്ക് പറയാനുള്ളത് ഇത്രയുമാണ്...
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
https://www.facebook.com/Malayalivartha



























