പെണ്കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപണം; പട്ടാപ്പകല് യുവാവിനെ മൂന്നംഗ സംഘം മര്ദിച്ചു; പോലീസ് സ്വമേധയാ കേസെടുത്തു

17 കാരന് മൂന്നംഗ സംഘത്തിന്റെ ക്രൂര മര്ദ്ദനം. ഒരു പെണ്കുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്നാണ് റിപ്പോര്ട്ട്. പെണ്കുട്ടിക്ക് മൊബൈലില് സന്ദേശമയച്ചു എന്നാരോപിച്ചാണ് യുവാവിനെ മര്ദിച്ചത്. എറണാകുളത്തെ പുത്തന്കുരിശില് ഇന്നലെ ഉച്ചക്കു ശേഷമാണ് സംഭവം. മോനിപ്പള്ളി സ്വദേശിയായ അഭിജിത്ത് എന്ന യുവാവിനെയാണ് മൂന്നംഗ സംഘം കൈകൊണ്ടും വടി കൊണ്ടും മറ്റും ക്രൂരമായി മര്ദിച്ചത്. സംഘത്തിലൊരാളുടെ സുഹൃത്തായ പെണ്കുട്ടിക്ക് സന്ദേശമയച്ചുവെന്ന് ആരോപിച്ചായിരുന്നു മര്ദനം.
അക്രമത്തിന്റെ ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചതോടെ പുത്തന് കുരിശ് പോലീസ് സ്വമേധയാ കേസെടുത്തു. മര്ദക സംഘത്തില് പെട്ടവരും അഭിജിത്തും സുഹൃത്തുക്കളായിരുന്നു. ഇവരില് ഒരാളുടെ സുഹൃത്താണ് പെണ്കുട്ടി. ചോറ്റാനിക്കര സ്വദേശികളായ മര്ദിച്ചതെന്നും ഇവര് ഒളിവിലാണെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha



























