അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ; അശ്ലീല വീഡിയോയുമായി അധ്യാപകൻ; കൊല്ലത്തെ അധ്യാപകന് മാതാപിതാക്കളും സ്കൂൾ അധികൃതരും ചേർന്ന് കൊടുത്ത പണി കണ്ടൊ;

കൊല്ലത്ത് അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ ഷെയർ ചെയ്ത അധ്യാപകൻ. ഒടുവിൽ മാതാപിതാക്കളുടെ പരാതിയിൽ ഇയ്യാളെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. ഓയൂർ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപകനെതിരെയാണു നടപടി. വിഡിയോ കണ്ട രക്ഷാകർത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തായത്. ഇതോടെ കെഎസ്യു പ്രവർത്തകർ നടപടി ആവശ്യപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി.
ബിജെപി പ്രവർത്തകർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ഉപരോധിച്ചു. ഹെഡ്മാസ്റ്ററുടെ പരാതിയെ തുടർന്നു പൂയപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരമാണു കേസ്. അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പിലാണ് അധ്യാപകൻ വിഡിയോ ഷെയർ ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്കൂളിലെ അധ്യാപികയാണ്.
കോവിഡ് വ്യാപന സാധ്യത പരിഗണിച്ചാണ് വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറ്റിയത്. എന്നാൽ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറ്റിയത് ടിവിയും സ്മാർട്ട് ഫോണുകളും ഇല്ലാത്ത വിദ്യാർത്ഥികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്.
രണ്ടാഴ്ചകൾക്ക് മുൻപ് ആരംഭിച്ച ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി സ്മാർട്ട്ഫോൺ വേണമെന്നുള്ള ആവശ്യം പല കുട്ടികളും ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ ഈ അടുത്താണ് പത്താം ക്ലാസുകാരിയായ വിദ്യാർത്ഥിനി കേരളത്തിൽ ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഉത്തരവാദിത്വം ഇല്ലാത്ത അദ്യാപകരുടെ പ്രവർത്തനങ്ങളും ഓൺലൈൻ ക്ലാസുകൾക്ക് പ്രതിസന്ധിയാണ്.
https://www.facebook.com/Malayalivartha



























