ഉത്ര വധക്കേസ് അന്വേഷണത്തില് വീഴ്ച വരുത്തിയ അഞ്ചല് സി.ഐ സി.എല്.സുധീറിനെ സ്ഥലം മാറ്റി...ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിന്മേലാണ് നടപടി, പ്രാഥമിക തെളിവുകള് ശേഖരിക്കുന്നതില് സി.എല് സുധീര് വീഴ്ച വരുത്തിയെന്ന് ആരോപണം

ഉത്ര വധക്കേസ് അന്വേഷണത്തില് വീഴ്ച വരുത്തിയ അഞ്ചല് സി.ഐ സി.എല്.സുധീറിനെ സ്ഥലം മാറ്റി. ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിന്മേലാണ് നടപടി. പ്രാഥമിക തെളിവുകള് ശേഖരിക്കുന്നതില് സി.എല് സുധീര് വീഴ്ച വരുത്തിയെന്ന് ആരോപണം ഉയര്ന്നിരുന്നു. ഉത്രക്ക് രണ്ടാം തവണയാണ് പാമ്പ് കടിയേല്ക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
എന്നാല് അസ്വഭാവിക മരണത്തിന് കേസെടുത്തതല്ലാതെ അഞ്ചല് സി.ഐ കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. കേസിന്റെ തുടക്കം മുതല് ഉത്രയുടെ മാതാപിതാക്കള് ദുരൂഹത ആരോപിച്ചുവെങ്കിലും അഞ്ചല് പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ദുരൂഹത ആരോപിച്ചിട്ടും ഉത്രയുടെ മൃതദേഹം ദഹിപ്പിച്ചത് ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിവരം ഉത്രയുടെ വീട് സന്ദര്ശിച്ച സംസ്ഥാന വനിതാ കമ്മീഷനും ചൂണ്ടികാട്ടിയിരുന്നു. സുധീര് മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























