ഉത്ര വധക്കേസില് എസ്പിയുടേത് ഒത്തുകളിയോ? പരാതി നല്കിയിട്ടും അന്വേഷണം നടത്താന് കൂട്ടാക്കിയില്ല; മരണ ശേഷം ഒരാഴ്ചയ്ക്കകം ഉത്രയുടെ കുടുംബം എസ്പിയെ വന്നുകണ്ടത് രണ്ടുതവണ; ഗുണമില്ല എന്നു കണ്ടതോടെ കൊല്ലം റൂറല് എസ്പി ഹരിശങ്കറിന് നല്കിയ പരാതിയാണ് കേസില് വഴിത്തിരിവായത്

കൊല്ലം അഞ്ചലിലെ ഉത്രവധക്കേസ് അന്വേഷണത്തില് വീഴ്ചവരുത്തിയ അഞ്ചല് സി.ഐയെ സ്ഥലം മാറ്റി. സി.ഐ സി.എല് സുധീറിനോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്ട്ട് ചെയ്യാന്നിര്ദേശിച്ചു. ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിന്മേലാണ് നടപടി. പ്രാഥമിക തെളിവുകള് ശേഖരിക്കുന്നതില് സി.എല് സുധീര് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇന്ക്വസ്റ്റ് റിപ്പോര്ട്ടില് ഒപ്പിടാന് അഞ്ചല് സിഐ മൃതദേഹം ഉള്പ്പടെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു.
രണ്ടാം തവണയാണ് ഉത്രയക്ക് പാമ്പ് കടിേയല്ക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും വീട്ടുകാര് ആവശ്യപ്പെട്ടിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്തത് അല്ലാതെ അഞ്ചല് സിഐ കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല. മരണ ശേഷം ഒരാഴ്ച്ചയ്ക്കം ഉത്രയുടെ കുടുംബം രണ്ടാം തവണയും സിഐ സി.എല് സുധീറിനെ നേരില് കണ്ട് പരാതി നല്കിയിട്ടും. സിഐ അത് അവഗണിച്ചു. സിഐയുടേത് ഒത്തുകളിയാണോ എന്നും കുടുംബം ആരോപിക്കുന്നു.
ഉത്രയുടെ മരണം നടന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞ് വീട്ടുകാര് കൊല്ലം റൂറല് എസ്പി ഹരിശങ്കറിന് നല്കിയ പരാതിയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയും കൊലപാതകത്തിന്റെ ചുരുളഴിച്ചതും.
സംഭവത്തില് ഉത്രയുടെ മാതാപിതാക്കള് ക്രൈം ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയും അന്വേഷണത്തിന് ആക്കം കൂട്ടി. പരാതി ലഭിച്ച ഉടന് തന്നെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത് ഭര്ത്താവ് സൂരജിന്റെ പറക്കോടുള്ള വീട്ടില് വച്ചാണ്. മാര്ച്ച് രണ്ടിനായിരുന്നു സംഭവം. ഈ സംഭവത്തിലും രണ്ടാമത് പാമ്പു കടിയേറ്റതിലും ദുരൂഹത വര്ധിപ്പിക്കുന്ന ചില വിവരങ്ങളാണ ഇപ്പോള് പുറത്തുവരുന്നത്. ഉത്രക്ക് ആദ്യം പാമ്പ് കടിയേല്ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്റെ വീടിന്റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടര്ന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില് ഇട്ട് കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവത്തിനു ശേഷം രാത്രിയില് കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടര്ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല് കോളജില് പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.
പിന്നീട് ചികിത്സയ്ക്കും വിശ്രമത്തിനുമായി ഉത്ര സ്വന്തം വീട്ടിലായിരുന്നു തങ്ങിയിരുന്നത്. ഇതിനിടെയാണ് മെയ് ആറിന് വീണ്ടും പാമ്പിന്റെ കടിയേല്ക്കുന്നതും ഉത്ര മരിക്കുന്നതും. ആ ദിവസം യുവതിയുടെ ഭര്ത്താവ് സൂരജും യുവതിയുടെ വീട്ടില് എത്തിയിരുന്നു. യുവതിയുടെ മരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്ക്ക് വഴിവെക്കുന്നത്. യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗില് പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. സൂരജിന് പാമ്പുപിടുത്തകാരുമായി ചങ്ങാത്തം ഉള്ളതായും മാതാപിതാക്കള് ആരോപിക്കുന്നു. എയര്ഹോളുകള് പൂര്ണമായും അടച്ച എസിയുളള മുറിയില് ജനലുകള് തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് കയറിയെന്നാണ് സംശയം. കഴിഞ്ഞ ഏഴാംതീയതിലാണ് ഉത്ര പാമ്പു കടിയേറ്റ് മരിച്ചത്.
https://www.facebook.com/Malayalivartha



























