കോവിഡ് കാലത്ത് ധനസഹായങ്ങളൊന്നും ലഭിക്കാത്ത ബി.പി.എല് അന്ത്യോദയ കാര്ഡ് ഉടമകള്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്നിന്ന് നല്കുന്ന 1000 രൂപയുടെ സഹായ വിതരണം നീട്ടി

കോവിഡ് കാലത്ത് ധനസഹായങ്ങളൊന്നും ലഭിക്കാത്ത ബി.പി.എല് അന്ത്യോദയ കാര്ഡ് ഉടമകള്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്നിന്ന് നല്കുന്ന 1000 രൂപയുടെ സഹായ വിതരണം ജൂണ് 15 വരെ നീട്ടിയതായി മന്ത്രി ഡോ. തോമസ് ഐസക്. 14.7 ലക്ഷം ഗുണഭോക്താക്കളില് 11.19 ലക്ഷം പേര്ക്കും സഹകരണ സംഘം ജീവനക്കാര് നേരിട്ട് തുക വീട്ടിലെത്തിച്ചു. മൂന്നുലക്ഷം പേര്ക്കെങ്കിലും തുക എത്തിക്കാനുള്ളതുകൊണ്ടാണ് തീയതി നീട്ടുന്നത്. ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള് പരിഹരിക്കും. അനര്ഹര് ഈ ലിസ്റ്റില് കടന്നുകൂടിയെന്ന പരാതി പരിശോധിച്ചു.
കേന്ദ്ര സര്ക്കാറിന്റെ ബി.പി.എല് അന്ത്യോദയ കാര്ഡ് ഡേറ്റാബേസ് സാമൂഹിക സുരക്ഷാ പെന്ഷന് നല്കിയവരുടെ ലിസ്റ്റുമായി ഒത്തുനോക്കി കേന്ദ്ര സ്ഥാപനമായ എന്.ഐ.സിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. അനര്ഹരായ പലര്ക്കും ബി.പി.എല് അന്ത്യോദയ കാര്ഡ് ഉള്ളതുകൊണ്ടാണ് ഇതു സംഭവിച്ചത്. ഇവരുടെ ബി.പി.എല് റേഷന് കാര്ഡ് അടിയന്തരമായി പരിശോധിച്ച് തെറ്റായി വാങ്ങിയ റേഷന്റെ തുക ഈടാക്കാനും കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനും നിര്ദേശം നല്കി. പെന്ഷന്/ക്ഷേമനിധി എന്ന നിലയില് 1000 രൂപ നേരത്തേ കൈപ്പറ്റിയവരും തുക വാങ്ങിയെന്ന പരാതിയുണ്ട്.
മറ്റൊരു സഹായവും കൈപ്പറ്റിയില്ല എന്ന സത്യവാങ്മൂലം സമര്പ്പിച്ചാണ് പണം വാങ്ങുന്നതെന്നതിനാല് പരിശോധിച്ച് നടപടി സ്വീകരിക്കും. അര്ഹരായ പലരുടെയും പേര് കണ്ടെത്താന് കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. റേഷന് കാര്ഡ് വിവരം ശേഖരിച്ചപ്പോള് എവിടെയാണോ താമസിച്ചിരുന്നത് ആ മേല്വിലാസത്തിലാണ് തുക വിതരണം. താമസം മാറിയവര് റേഷന് കാര്ഡിലെ മേല്വിലാസത്തിലെ സ്ഥലത്തെ റേഷന്കട/ തദ്ദേശ സ്ഥാപനം/ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാല് തുക ലഭിക്കും. ഇതുവരെ ഒരു ആനുകൂല്യവും കിട്ടാത്ത ചിലരുടെ പേര് ഈ ലിസ്റ്റിലും ഉള്പ്പെട്ടില്ലെന്ന പരാതിയുണ്ട്. അവര് റേഷന് കാര്ഡിന്റെ ആദ്യ പേജ്, ആധാര് കാര്ഡിന്റെ പകര്പ്പ്, താമസിക്കുന്ന പഞ്ചായത്ത്/ കോര്പറേഷന്/ മുനിസിപ്പാലിറ്റിയുടെ പേര് എന്നിവ സഹിതം തനിക്ക് പരാതി അയച്ചാല് പരിഹരിക്കും. ഇ-മെയില് വിലാസം min.fin@kerala.gov.in.... പദ്ധതിക്ക് വേണ്ട മുഴുവന് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്നിന്നാണ് കണ്ടെത്തിയതെന്നും കേന്ദ്ര സര്ക്കാറിേന്റതാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























