വര്ഷങ്ങള്ക്കു മുൻപ് കാണാതായ മകനെ തേടിയുള്ള അലച്ചിലിലാണ് ഈ അച്ഛൻ; കൂട്ടിനായി ലോട്ടറി വില്പനയും; ഭാഗ്യം തേടിയെത്തുന്ന ഓരോ മുഖത്തും കൈലാസസ്വാമി തിരയുന്നത് തന്റെ മകനെ

വര്ഷങ്ങള്ക്കു മുൻപ് കാണാതായതാണ് കൈലാസസ്വാമിയുടെ മകനെ.. മകന് മകന് വേണ്ടി അദ്ദേഹം തെരയാത്ത ഇടങ്ങളില്ല . ഒടുവിൽ ആ അന്വേഷണത്തിനായി അദ്ദേഹം കണ്ടെത്തിയ വഴിയാണ് ലോട്ടറി വില്പന .
തിരുനെല്വേലി സ്വദേശിയാണ് കൈലാസ സ്വാമി അദ്ദേഹം ലോട്ടറി വിൽപ്പന ആരംഭിച്ചത് ജീവനോപാധി എന്ന നിലയിലല്ല. മറിച്ച് വര്ഷങ്ങള്ക്ക് മുമ്പ് കാണാതായ തന്റെ സൗഭാഗ്യത്തെ കണ്ടെത്തുന്നതിന് വേണ്ടിയാണ്. ആളുകൾ അദ്ദേഹത്തിന്റെ പക്കലുള്ള ടിക്കറ്റുകളിൽ നിന്ന് തങ്ങളുടെ ഭാഗ്യം തെരഞ്ഞെടുക്കുമ്പോൾ കൈലാസ സ്വാമി അവിടെയെല്ലാം സ്വന്തം മകനെ അന്വേഷിക്കും.വര്ഷങ്ങള്ക്കു മുൻപ് വീടുവിട്ടുപോയ തന്റെ മകനെ എവിടെയെങ്കിലും കണ്ടെത്താമെന്നുള്ള പ്രതീക്ഷയിൽ ദിവസേന കിലോമീറ്ററുകളോളം നടന്നാണ് ഈ പിതാവ് ലോട്ടറി വിൽക്കുന്നത്.
15-ാം വയസിലാണ് കൈലാസ സ്വാമിയുടെ മകൻ സബ്രഹ്മണ്യം വീടുവിട്ടു പോകുന്നത്. ചെറിയൊരു പിണക്കം പോലും ഇല്ലാതിരുന്നിട്ടും മകൻ തങ്ങളെ എന്തിനാണ് ഉപേക്ഷിച്ച് പോയതെന്ന് സ്വാമിക്ക് ഇപ്പോഴും അറിയില്ല. മകനെക്കാണാതായി അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഭാര്യയും സ്വാമിയെ വിട്ടുപോയി.
മകൻ പാലക്കാട് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കൈലാസ സ്വാമി അവിടെപോയി കുറേഅന്വേഷിച്ചു . പിന്നീട് തിരച്ചിലിനു പറ്റിയ തൊഴിലായി ലോട്ടറി വിൽപനയും തുടങ്ങുകയായിരുന്നു . കേരളത്തിലെ പല ജില്ലകളിലും മകനെ തേടി അലഞ്ഞ ശേഷമായിരുന്നു സ്വാമി തിരൂർ എത്തിയത്. ഇപ്പോൾ തൃപ്രങ്ങോട് ക്ഷേത്രത്തിന് സമീപം വാടകമുറിയിൽ താമസിക്കുന്ന സ്വാമി പുലർച്ചെ 5മണിക്ക് എഴുന്നേറ്റ് നടപ്പുതുടങ്ങും. പിന്നീട് സമീപത്തെ കടയിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ വാങ്ങി തിരൂർ, തിരുനാവായ, കൊടക്കൽ, എടക്കുളം, പയ്യനങ്ങാടി എന്നിവിടങ്ങൾ പിന്നിട്ട് രാത്രി തിരിച്ചെത്തുമ്പോഴേക്കും കിലോമീറ്ററുകൾ നടന്നുകഴിഞ്ഞിരിക്കും.
എവിടെയെങ്കിലും വച്ച് മകനെ കണ്ടാലോ എന്ന പ്രതീക്ഷയിൽ അദ്ദേഹം ഓരോ ദിവസവും പല വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. സ്വാമിക്ക് ഒരു മകൾ കൂടി ഉണ്ട്. അവരിപ്പോൾ തിരുനെൽവേലിയിൽ ഭർത്താവിനൊപ്പം താമസിക്കുകയാണ്. വല്ലപ്പോഴും മകളെ കാണാൻ പോകുന്ന സമയം പോയിട്ട് ബാക്കി ദിവസങ്ങളെല്ലാം തന്റെ മകനെ അന്വേഷിച്ചു നടക്കുകയാണ് ഈ അച്ഛൻ . തന്റെ അടുത്തേക്ക് ഭാഗ്യം തേടി എത്തുന്നവരിൽ ഒരാളിലെങ്കിലും മകന്റെ മുഖം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഓരോ ദിവസവും തള്ളി നീക്കുകയാണ് ഈ മധ്യവയസ്കൻ.
ഭാഗ്യം വിൽക്കാൻ ഓരോ വഴികളും കയറി ഇറങ്ങുമ്പോഴും ആ അച്ഛൻ തിരയുന്നത് തന്റെ മകന്റെ മുഖമാണ്. അപ്രതീക്ഷിതമായി തങ്ങളിൽ നിന്നും അകന്നു പോയ ആ മകൻ എവിടെയാണെന്നറിയാതെ ഓരോ നിമിഷവും യുഗങ്ങൾ പോലെ തള്ളി നീക്കുകയാണ് ഈ അച്ഛൻ. മകനെ കണ്ടെത്താൻ പല വഴികളും നോക്കി .നിരാശയായിരുന്നു ഫലം. ഒടുവിലാണ് ലോട്ടറി വില്പന എന്ന മാർഗം സ്വീകരിച്ചത്. അറിയാത്ത നാടുകളും കനത്ത കാഴ്ചകളും കണ്ടു നടക്കുമ്പോഴും ആ അച്ഛന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉള്ളു..ഒരിക്കൽ തന്നെ വിട്ടു പോയ ആ ഭാഗ്യത്തെ, തന്റെ മകനെ കണ്ടെത്തുക എന്നത് മാത്രം
https://www.facebook.com/Malayalivartha



























