ഒറ്റയേറില് നാലു ജീവന് തിരികെ.... അമ്മയുടെ ബന്ധുവീട്ടിലെത്തിയ അദ്വൈത് ഉച്ചത്തിലുളള നിലവിളി കേട്ട് ഓടിയെത്തിയപ്പോള് കണ്മുന്നില് കണ്ടത് ഷോക്കേറ്റ് പിടയുന്ന അമ്മയും അമ്മൂമ്മയുമുള്പ്പെടെ നാലുപേര്... പിന്നെ സംഭവിച്ചത്

ഒറ്റയേറില് നാലു ജീവന് തിരികെ.... അമ്മയുടെ ബന്ധുവീട്ടിലെത്തിയ അദ്വൈത് ഉച്ചത്തിലുളള നിലവിളി കേട്ട് ഓടിയെത്തിയപ്പോള് കണ്മുന്നില് കണ്ടത് ഷോക്കേറ്റ് പിടയുന്ന അമ്മയും അമ്മൂമ്മയുമുള്പ്പെടെ നാലുപേര്..ഉടനെ മറ്റൊന്നും ആലോചിക്കാതെ തൊട്ടടുത്തുകിടന്ന തറയോടിന്റെ കഷണമെടുത്ത് അലൂമിനിയം തോട്ടിയിലേക്ക് ആഞ്ഞെറിഞ്ഞു. ഏറ് കൃത്യമായിരുന്നു. തോട്ടി കമ്പിയില് നിന്ന് തെന്നിമാറി. ഒപ്പം നാലുപേര് ജീവിതത്തിലേക്ക് തിരികെയെത്തി.
ചക്കയിടുന്നതിനിടെ അദ്വൈതിന്റെ അമ്മ ധന്യ (38)യ്ക്കാണ് ആദ്യം ഷോക്കേറ്റത്. കൈയിലിരുന്ന അലുമിനിയം തോട്ടി കൈയ്യില് നിന്ന് വഴുതിപ്പോയി വൈദ്യുതി ലൈനില് തട്ടി. ഷോക്കേറ്റ് തോട്ടിയടക്കം തെറിച്ചുവീണ ധന്യയെ എഴുന്നേല്പ്പിക്കാന് ശ്രമിച്ച അമ്മ ലളിത(65)യ്ക്കും ഷോക്കേറ്റു. ഇവരെ രക്ഷിക്കാന് നോക്കിയ അയല്വാസി റോസി(60)യും തെറിച്ചുവീണു. ഇവരെ പിടിച്ച ധന്യയുടെ സഹോദരി ശുഭയ്ക്കും(40) ഷോക്കേറ്റു.
അദ്വൈത സ്കൂളില് പഠിച്ച കാര്യമോര്ത്താണ് ഇത് ചെയ്തത്. വൈദ്യുതി കടത്തിവിടാത്ത വസ്തുക്കള് ഉപയോഗിച്ചുവേണം ഷോക്കേറ്റവരെ രക്ഷിക്കാനെന്ന് പഠിച്ചിട്ടുണ്ട്. അതാണ് കൈയില് കിട്ടിയ് ഒരു ടൈല് കഷണം ഉപയോഗിച്ച് ആഞ്ഞെറിഞ്ഞത്. ധന്യയുടെ പുറംഭാഗത്തും കാലിലും പൊള്ളലേറ്റിട്ടുണ്ട്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില് തീവ്രപരിചരണവിഭാഗത്തില് നിരീക്ഷണത്തിലായിരുന്ന ധന്യ അപകടനില തരണം ചെയ്തു.
എട്ടാം ക്ലാസുകാരനാണ് അദ്വൈത് മണലൂര് വെളക്കേത്ത് രഖീഷിന്റെ മകനാണ്. കാഞ്ഞാണി അമ്മയുടെ അമ്മാവന് പുത്തന്പീടിക താമരത്തറ റോഡില് മഠത്തിപറമ്പില് സുഗതന്റെ വീട്ടിലേക്ക് വിരുന്നെത്തിയതാണ് ഇവര്. എട്ടാംക്ലാസുകാരന്റെ അവസരോചിതമായ ഇടപെടല് മൂലം നാലു പേരുടെ ജീവന് അപകടത്തിലാകാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha



























