ദുബായില് മരിച്ച നിതിന് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു... എയര് അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്

ദുബായില് മരിച്ച നിതിന് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എയര് അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. നിതിന്റെ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച കോഴിക്കോട്ടെ ആശുപത്രിയിലേക്കാകും മൃതദേഹം ആദ്യം കൊണ്ടുപോവുകയെന്നാണ് വിവരം. കഴിഞ്ഞ ദിവസം നിതിനും ഭാര്യ ആതിരയ്ക്കും പെണ്കുഞ്ഞ് പിറന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംസ്കാര ചടങ്ങുകള് നിശ്ചയിച്ചിരിക്കുന്നത്.
പ്രസവത്തിനു നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില് കേസ് ഫയല് ചെയ്ത പേരാമ്പ്ര സ്വദേശിനി ആതിരയുടെ ഭര്ത്താവാണ് നിതിന്. ഹൃദയാഘാതത്തെ തുടര്ന്നു കഴിഞ്ഞ ദിവസമാണ് നിതിന് മരിച്ചത്.
ദുബായിലെ ഐടി കമ്പനിയില് ഉദ്യോഗസ്ഥയായ ആതിര ഏഴുമാസം ഗര്ഭിണിയായിരുന്നു. പ്രസവത്തിന് നാട്ടിലെത്താന് താത്പര്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയും പ്രത്യേക വിമാന സര്വീസ് ആരംഭിച്ചപ്പോള് ആതിരയ്ക്ക് അവസരം ലഭിക്കുകയുമായിരുന്നു.സ്വകാര്യ കമ്പനിയില് എന്ജിനിയറായ നിതിന് സാമൂഹികസേവന രംഗത്തെ നിറസാന്നിധ്യമായിരുന്നു
ദുബായില്നിന്ന് ഗര്ഭിണിയായ ഭാര്യയോടൊപ്പം നാട്ടിലേയ്ക്കുപോവാന് നിതിനും അവസരം ലഭിച്ചിരുന്നെങ്കിലും അത്യാവശ്യക്കാരനായ ഒരാള്ക്ക് ടിക്കറ്റ് വിട്ടുകൊടുത്ത് നിതിന് ദുബായില് തങ്ങി. കാരണം കുഞ്ഞുവാവ എത്തുമ്പോഴേക്കും നാട്ടിലെത്താമെന്നുള്ള പ്രതീക്ഷയിലായിരുന്നു. പക്ഷെ അപ്രതീക്ഷിതമായി നിതിനെ മരണം തട്ടിയെടുത്തു.
പ്രവാസലോകത്തു നിന്നും ഗര്ഭിണികള്ക്ക് നാട്ടിലെത്താന് വിമാനസര്വീസ് ആരംഭിക്കാന് സുപ്രീംകോടതിവരെ എത്തിയ ദമ്പതിമാരാണ് ആതിരയും നിതിന് ചന്ദ്രനും. വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തില്ത്തന്നെ ആതിര കഴിഞ്ഞമാസം നാട്ടിലേക്കുവന്നു. നിതിന് ജീവകാരുണ്യപ്രവര്ത്തനങ്ങളുും രക്തദാന ക്യാമ്പുകളുമായി ദുബായില്ത്തന്നെ നിന്നു. പക്ഷേ, നാട്ടിലെത്താനായില്ല. ദുബായ് ഇന്റര്നാഷണല് സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്ച്ചെ ഹൃദയാഘാതത്തെ തുടര്ന്നാണ് മരിച്ചത്. ഒരുവര്ഷംമുന്പ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നതായി സുഹൃത്തുക്കള് പറയുന്നു. ആതിര നാട്ടിലെ ആശുപത്രിമുറിയിലാണ്. ഭര്ത്താവിന്റെ മരണവാര്ത്ത അവളിലേക്ക് ഉടനെയെങ്ങും എത്താതിരിക്കാന് ഉറ്റവര് അവളെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ജൂണ് അവസാനവാരമാണ് ആതിരയുടെ പ്രസവം. തനിക്കു മാത്രമല്ല, എല്ലാ ഗര്ഭിണികള്ക്കും വേണ്ടി നിയമപോരാട്ടവുമായി പോയ ആതിരയുടെ കൂടെ താങ്ങായിനിന്നത് നിതിനായിരുന്നു.
ഭാര്യയ്ക്കൊപ്പം കോഴിക്കോട്ടേക്കു പോകാന് നിതിനും ടിക്കറ്റ് കിട്ടിയിരുന്നെങ്കിലും അത് മറ്റൊരു അത്യാവശ്യക്കാരന് വിട്ടുകൊടുക്കുകയായിരുന്നു. ആതിരയ്ക്കു ലഭിച്ച വിമാനടിക്കറ്റിന്റെ പേരില് നിതിന് മറ്റു രണ്ടുപേരുടെ യാത്രച്ചെലവും വഹിച്ചു. യു.എ.ഇ.യില് സജീവ സാമൂഹികപ്രവര്ത്തകനായിരുന്നു നിതിന്. കോണ്ഗ്രസിന്റെ ഗള്ഫിലെ പോഷകസംഘടനയായ ഇന്കാസ് യൂത്ത് വിങ്ങിലെയും കേരള ബ്ലഡ് ഡോണേഴ്സിലെയും സജീവ അംഗമായിരുന്നു. മരണത്തിന് തൊട്ടുതലേന്നുവരെ കോവിഡ് പ്രവര്ത്തനങ്ങളിലുണ്ടായിരുന്നു. ആതിരയും നിതിനും ദുബായില് എന്ജിനിയര്മാരാണ്. മൂന്നുവര്ഷം മുമ്പായിരുന്നു വിവാഹം. എട്ടുമാസംമുമ്പാണ് നാട്ടില്നിന്നു പോയത്. റിട്ട. ഹെല്ത്ത് ഇന്സ്പെക്ടര് മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയില് രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിതിന്. ആരതി ഏകസഹോദരിയാണ്.
https://www.facebook.com/Malayalivartha



























