അപ്പ എന്താണ് എഴുതുന്നത്; മുഖ്യമന്ത്രിക്കുള്ള നിവേദനം തയ്യാറാക്കുകയാണ് മോളേ; ആ മരണകുറിപ്പും എഴുതി രാജു യാത്രയായി; ഓണ്ലൈന് ക്ലാസിന് സ്മാര്ട്ട് ഫോണും ബുക്കും വാങ്ങിത്തരാതെ അച്ഛന് പോയി; ലോക്ക് ഡൗണ് വഴിമുട്ടിച്ച രാജുവിന്റെ കുടുംബത്തിന്റെ അവസ്ഥ ഹൃദയ ഭേദകം

ജീവിക്കാനുള്ള എല്ലാ വാതിലുകളും ലോക്ഡൗണായപ്പോഴാണ് രാജു ദേവസ്യ ജീവനൊടുക്കിയത്. ജോലി നഷ്ടപ്പെട്ട നിരാശയും സാമ്പത്തിക പ്രശ്നങ്ങളും മൂലം മുഖ്യമന്ത്രിക്കു കത്തെഴുതി വച്ച ശേഷമായിരുന്നു രാജു ദേവസ്യ ആത്മഹത്യ ചെയ്തത്. സംഭവത്തില് റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കലക്ടര് എം. അഞ്ജനയുടെ നിര്ദേശനുസരണം വൈക്കം തഹസില്ദാര് എസ്. ശ്രീജിത്ത് ഇന്നു റിപ്പോര്ട്ട് കൈമാറും.
കുടുംബത്തിന്റെ ദാരിദ്ര്യം വിവരിച്ച് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയ ശേഷം തിങ്കളാഴ്ച രാവിലെയാണ് ജീവിതം അവസാനിപ്പിച്ചത്. രാജുവിന്റെ കുടുംബത്തിനു വീട് നിര്മിച്ചു നല്കുമെന്നു കേരള കോണ്ഗ്രസ് എം (ജോസ് വിഭാഗം ) ചെയര്മാന് ജോസ് കെ. മാണി അറിയിച്ചു. രാജു വാങ്ങിയ സ്ഥലത്താണ് വീട് നിര്മിക്കുക.
രാജു ദേവസ്യ വഴിമുട്ടിച്ചത് ലോക്ഡൗണായിരുന്നു. ജോലിയില്ലാതായതോടെ മക്കളായ എയ്ഞ്ചലിനും ഇമ്മാനുവലിനും കഴിഞ്ഞ ദിവസം ക്ലാസ് തുടങ്ങിയെങ്കിലും നോട്ട് എഴുതാന് ബുക്കുകള് ഇല്ലായിരുന്നു. മാത്രമല്ല പഠനത്തിനു സ്മാര്ട്ട് ഫോണ് വാങ്ങാന് മകളുടെ കമ്മല് വില്ക്കാന് രാജു തുനിഞ്ഞിരുന്നു. എന്നാല് ഇത് സഹോദരന് വിലക്കി. ഒരു പ്രമേഹരോഗി കൂടിയായിരുന്നു രാജു. ഇതിനുള്ള മരുന്നു വാങ്ങാന് പോലും മരുന്ന് ഇല്ലാത്ത അവസ്ഥ. ഇതിനിടയില് മകനും അമ്മയും ആശുപത്രിയിലായപ്പോള് പണം കണ്ടെത്തിയത് ഭാര്യ ഷീലയുടെ സ്വര്ണം പണയപ്പെടുത്തിയിട്ടാണ്. എങ്കില് കൂടി സാമ്പത്തിക പ്രശ്നങ്ങള് രാജു ആരോടും പങ്കിടില്ലായിരുന്നു. സഹോദരങ്ങള് ഹോട്ടല് ജോലി ചെയ്തും കൂലിപ്പണിയെടുത്തുമാണ് കഴിയുന്നത്. വെള്ളാശേരിയില് 10 സെന്റ് സ്ഥലത്ത് ഏതു സമയവും വീഴാവുന്ന വീടാണ് ഈ 8 അംഗ കുടുംബത്തിനുള്ളത്. ഇവരില് രാജുവിന്റെ അമ്മ അന്നമ്മ ഒരു വര്ഷമായി തളര്ന്നുകിടപ്പാണ്.
ഈ മനോവിഷമങ്ങളെല്ലാം അലട്ടിയിരുന്ന രാജു മരണക്കുറിപ്പ് എഴുതിയത് മക്കള്ക്ക് മുന്നില് വച്ചാണെന്നുള്ളതാണ് ഏറെ വേദനയുളവാക്കുന്ന കാര്യം. ജീവനൊടുക്കുന്നതിനു മണിക്കൂറുകള് മുന്പാണ് രാജു മുഖ്യമന്ത്രിക്ക് കത്തെഴുതിയത് അതും മക്കളുടെ മുന്നില് വച്ച്. ഒന്പതാം ക്ലാസുകാരി മകളുടെ പഴയ ബുക്കില് നിന്ന് ഒരു പേജ് കീറിയെടുത്തായിരുന്നു മരണ കുറിപ്പ് എഴുതിയത്.
ഇതിനിടയില് അപ്പ എന്താണ് എഴുതുന്നതെന്ന് മക്കള് ചോദിക്കുകയും ചെയ്തു. അതിന് മറുപടിയായി രാജു പറഞ്ഞത് മുഖ്യമന്ത്രിക്കുള്ള നിവേദനം തയാറാക്കുകയാണ് മോളേ എന്നായിരുന്നു. ആ മനസ്സ് എത്രമാത്രം വിഷമിച്ചിട്ടുണ്ടാകാം. രാജു എഴുതിയ കത്ത് വായിച്ചെങ്കിലും അതില് ജീവനൊടുക്കുന്നതിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ലാത്തതിനാല് മകളും സംശയിച്ചില്ല. ഒരു പക്ഷേ മകള് വായിക്കും എന്നു മനസ്സിലാക്കിയാകാം മരണത്തെ കുറിച്ച് രാജു കത്തില് എഴുത്ത്ത്. മക്കള്ക്കു ഭക്ഷണം തയാറാക്കി നല്കിയശേഷമാണു രാജു അമ്മയെ കാണാനായി സഹോദരന്റെ വീട്ടിലേക്കു പോയത്. അവിടെയാണ് രാജുവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയതും.
"
https://www.facebook.com/Malayalivartha



























