ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില് കുറ്റപത്രം തയ്യാറാക്കല് ആരംഭിച്ചു.... രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി, സംഘത്തില് ഉള്പ്പെടുത്തിയ വിദഗ്ധര് ശാസ്ത്രീയ വിവരശേഖരണത്തിനായി സൂരജിന്റെയും ഉത്രയുടെയും വീടുകളില് പരിശോധന നടത്തും

ഉത്ര വധക്കേസ് അന്വേഷണത്തില് വീഴ്ച വരുത്തിയ അഞ്ചല് പൊലീസ് ഇന്സ്പെക്ടര് സി.എല്.സുധീറിനെ സ്ഥലം മാറ്റി. പകരം നിയമനം നല്കിയിട്ടില്ല. എല്.അനില്കുമാറാണ് അഞ്ചലിലെ ഇന്സ്പെക്ടര്. ആയൂരില് ദമ്ബതികള് ആത്മഹത്യ ചെയ്ത സംഭവത്തില് പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി രേഖകള് ഒപ്പിടാന് ഇന്സ്പെക്ടറുടെ ക്വാര്ട്ടേഴ്സിലേക്ക് ആംബുലന്സില് മൃതദേഹങ്ങള് വരുത്തിച്ചതും വിവാദമായിരുന്നു. ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില് കുറ്റപത്രം തയാറാക്കല് ആരംഭിച്ചു.
90 ദിവസത്തിനകം കുറ്റപത്രം സമര്പ്പിക്കുമെന്നു റൂറല് എസ്പി . രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി, സംഘത്തില് ഉള്പ്പെടുത്തിയ വിദഗ്ധര് ശാസ്ത്രീയ വിവരശേഖരണത്തിനായി സൂരജിന്റെയും ഉത്രയുടെയും വീടുകളില് പരിശോധന നടത്തും.സൂരജ് കൊണ്ടുവന്ന പാമ്ബു തന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്ഒ പരിശോധനയില് വ്യക്തമായതോടെ, ഇതിനുള്ള കൂടുതല് തെളിവുകള് ശേഖരിക്കാനാണു ശ്രമം.
പന്ത്രണ്ടോളം നിര്ണായക വിവരങ്ങളും പരിശോധനാഫലത്തിലൂടെ ലഭ്യമാക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.സൂരജിന്റെയും ഉത്രയുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും മൊബൈല് ഫോണുകള് സാങ്കേതിക പരിശോധനയ്ക്ക് അയയ്ക്കാന് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത ലാപ്ടോപും പരിശോധിക്കും.
"
https://www.facebook.com/Malayalivartha



























